
അട്ടപ്പാടിയിൽ വൻ മദ്യവേട്ട... കൃഷിയിടത്തിൽ കുഴിച്ചിട്ട 825 കുപ്പികളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. വിപണിയിൽ 3 ലക്ഷം രൂപ വിലമതിക്കുമെന്ന് അതികൃതർ
Attappady : പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി യും, അഗളി റേഞ്ചും, ജനമൈത്രി സ്ക്വാഡും സംയുക്തമായി അട്ടപ്പാടി കോട്ടത്തറ, നായ്ക്കർപാടി വനഭദ്രകാളിയമ്മൻ ക്ഷേത്രത്തിനു പിറകിൽ നടത്തിയ റെയ്ഡിൽ മേലെ കോട്ടത്തറ സ്വദേശി സതീശൻ എന്നയാളുടെ കൃഷി സ്ഥലത്തു നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 825 ബോട്ടിൽ മാഹി വ്യാജ മദ്യം (148. 5 ലിറ്റർ) പിടികൂടി. റൈഡ് കണ്ടു ഭയന്നു സതീശൻ തടിതപ്പി. സതീശൻ ഇതിന് മുൻപ് നിരവധി അബ്കാരി, NDPS കേസുകളിൽ പ്രതിയാണ്. പിടിച്ചെടുത്ത മദ്യത്തിന് വിപണിയിൽ 3 ലക്ഷം ര





ൂപ വരെ വില വരും. മേലെ കോട്ടത്തറ യിൽ സതീശന്റെ നേതൃത്വത്തിൽ വ്യാപകമായി മാഹി മദ്യം കൊണ്ട് വന്നു വിൽപ്പന നടത്തി വരുന്നു എന്ന് പാലക്കാട് ഐ ബി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സതീശൻ ഒരു മാസമായി ഐ ബി യുടെ നിരീക്ഷണത്തിൽ ആയിരുന്നു. താമസം മേലെ കോട്ടത്തറ ആയതിനാൽ സതീശൻ വീട്ടിലും പരിസരത്തും ഉണ്ടായേക്കാവുന്ന പരിശോധന ഭയന്നു പാട്ടത്തിൽ എടുത്തു വാഴ കൃഷി നടത്തുന്ന തോപ്പിൽ ആണ് 825 കുപ്പി മദ്യം കുഴിച്ചിട്ടിരുന്നത്. കുഴിച്ചിട്ട മദ്യം ആണ് അന്വേഷണ സംഘം കണ്ടെടുത്തത്. ജയപ്രസാദൻ (എക്സൈസ് ഇൻസ്പെക്ടർ )എം. യൂനുസ്, വിനോദ്. ബാബു, ഷാജുകുമാർ (പ്രിവന്റീവ് ഓഫീസർ), പ്രദീപ്, എബിൻ ദാസ്, ലക്ഷ്മണൻ, രംഗൻ (സിവിൽ ഓഫീസർ ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.