മണ്ണാർക്കാട് പുരം അലങ്കോലപെടുത്തും വിധം നടപടി സ്വീകരിച്ച വിഷയത്തിൽ നഗരസഭാധ്യക്ഷ പരസ്യമായി മാപ്പ് പറഞ്ഞു

03/16/2020 - 05:50 PM


Mannarkkad  :  മണ്ണാർക്കാട് പൂരാഘോഷത്തിനിടയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഗ്രീൻ പ്രോട്ടോകോളിൻ്റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയതും, അമ്യൂസ്മെൻറ് കാർണിവൽ നിർത്തിവെക്കണമെന്ന് കാണിച്ച് സർക്കിൾ ഇൻസ്പെക്ടർക്കും പുരാഘോഷ കമ്മിറ്റിക്കും നോട്ടീസ്


post

നൽകിയതുമായി ബന്ധപ്പെട്ടാണ് അടിയന്തര കൗൺസിൽ യോഗം നടന്നത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം ആണ് നടപ്പിലാക്കിയത് എന്നായിരുന്നു നഗരസഭാധ്യക്ഷ എംകെ സുബൈദയുടെ വാദം. എന്നാൽ അത്തരത്തിലൊരു തീരുമാനത്തിന് തെളിവായി പറയുന്ന മിനുട്സിന് കൗൺസിലിൻ്റെ അംഗീകാരമില്ല എന്നതുകൊണ്ടുതന്നെ അതൊരു തീരുമാനമായി കണക്കിലെടുക്കാനാവില്ല. വിഷയം വിവാദമായതോടെയാണ് അടിയന്തര കൗൺസിൽ യോഗം തിങ്കളാഴ്ച വിളിച്ചുചേർത്തത്. മണിക്കൂറുകൾ നീണ്ട യോഗത്തിൽ മൂന്നു മുന്നണിയിൽ ഉൾപ്പെട്ട കൗൺസിലർമാർ ഒന്നടങ്കം നഗരസഭാധ്യക്ഷക്കെതിരെ രൂക്ഷവിമർശനം ഉയർത്തി തർക

Advertisement Advertisement Advertisement Advertisement Advertisement

നമായി കണക്കിലെടുക്കാനാവില്ല. വിഷയം വിവാദമായതോടെയാണ് അടിയന്തര കൗൺസിൽ യോഗം തിങ്കളാഴ്ച വിളിച്ചുചേർത്തത്. മണിക്കൂറുകൾ നീണ്ട യോഗത്തിൽ മൂന്നു മുന്നണിയിൽ ഉൾപ്പെട്ട കൗൺസിലർമാർ ഒന്നടങ്കം നഗരസഭാധ്യക്ഷക്കെതിരെ രൂക്ഷവിമർശനം ഉയർത്തി തർക്കങ്ങൾക്ക് ഒടുവിൽ നഗരസഭാധ്യക്ഷ പരസ്യമായി മാപ്പ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുമെന്നും എംകെ സുബൈദ വ്യക്തമാക്കി. പരസ്യമായി ഖേദം പ്രകടിപ്പിച്ച അവസരത്തിൽ നഗരസഭാധ്യക്ഷയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്നത് വ്യക്തമാണ്. അതുകൊണ്ട് അധ്യക്ഷയെ മാറ്റിനിർത്തിക്കൊണ്ട് ഒരു അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. മതേതരത്വത്തിൻ്റെയും ഒത്തൊരുമയുടെയും പ്രതീകമായ മണ്ണാർക്കാട് പൂരത്തെ തകർക്കുവാനുള്ള നടപടി നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലാണ് നടന്നതെന്ന് ഇതിനാൽ വ്യക്തമാണ് എന്തിൻ്റെ പേരിലായാലും അധികാരത്തിലിരിക്കുന്ന വരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഇത്തരം നടപടികൾ തീർത്തും ലജ്ജാകരമാണ്.