ഡോക്ടർ ബിരുദം നേടാൻ എടുത്ത ബാങ്ക് വായ്പയുടെ പേരിൽ ജപ്തി നടപടിയിൽ കിടപ്പാടം നഷ്ടപ്പെട്ട യുവ ഡോക്ടർ ബ്ലസി തോമസ്.

17-03-2020 - 11:42 pm


Mannarkkad  :  മാർച്ച് മാസം ആദ്യവാരത്തിലാണ് മണ്ണാർക്കാട് പാലക്കയം ഇഞ്ചിക്കുന്ന് ബാബുവിൻ്റെ വീട് ജപ്തി നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. മകൾ ബ്ലസി തോമസിന് ഡോക്ടർ ബിരുദ്ധ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ലഭിക്കാത്തതിനാലാ


post

ണ് ബാങ്ക് ജപ്തി നടപടികളുമായി രംഗത്ത് എത്തിയത് വിദേശ പഠനം പൂർത്തിയാക്കി ഒരു വർഷത്തെ പരിശീലനവും കഴിഞ്ഞ് ജോലിയെന്ന സ്വപ്നം ആസന്നമായതോടെയാണ് കിടപ്പാടം പോലും നഷ്ടപ്പെട്ട ദുരവസ്ഥ ഇവർക്ക് നേരിടേണ്ടി വന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പൂട്ടിയിട്ട വീടിൻറെ താഴ് തകർത്ത് വേറെ പൂട്ടിട്ട് സീൽ ചെയ്താണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നെന്ന് ഡോക്ടർ ബ്ലസി തോമസ് പറഞ്ഞു. ഡോക്ടറും +2 വിദ്യാർത്ഥിനിയായ സഹോദരിയും അടങ്ങുന്ന അഞ്ചംഗ കുടുംബം രാത്രികാലം

Advertisement Advertisement Advertisement Advertisement Advertisement

്ട് സീൽ ചെയ്താണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നെന്ന് ഡോക്ടർ ബ്ലസി തോമസ് പറഞ്ഞു. ഡോക്ടറും +2 വിദ്യാർത്ഥിനിയായ സഹോദരിയും അടങ്ങുന്ന അഞ്ചംഗ കുടുംബം രാത്രികാലം കഴിച്ചുകൂട്ടുന്നത് ജപ്തി ചെയ്ത വീടിൻ്റെ വരാന്തയിലാണ് മലയോര മേഖലയായ പാലക്കയത്തുംപരിസര പ്രദേശങ്ങളിലും വന്യമൃഗ ഭീഷണി നിലനിൽക്കുന്നുണ്ട്. കൃഷിയിൽ നഷ്ടം നേരിടേണ്ടി വന്നതു കൊണ്ടാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബ്ലസി തോമസ് പറഞ്ഞു. സർഫാസി നിയമത്തിൻ്റെ പേരിൽ മണ്ണാർക്കാട് മേഖലകളിൽ ഇത്തരം ജപ്തി നടപടികളുമായി ബാങ്കുകൾ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.