കാർഷികമേഖല, ഭവന നിർമ്മാണം, വനിതാ വികസനം എന്നിവക്ക് ഊനൽ നൽകി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

18-03-2020 - 09:25 pm


Mannarkkad  :  മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 2020 - 21 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു പാർപ്പിടം, സ്ത്രീകൾക്കായുള്ള ഷീ ലോഡ്ജ്, കാർഷികോൽപാദനം, ജലസ്രോതസ്സുകളുടെ നവീകരണം, സ്ത്രീകൾക്കായുള്ള തൊഴിൽ പദ്ധതികൾ, പട്ടികജാതി പട്ടികവർഗ ക്ഷേമം വികസനം


post

തുടങ്ങി വിവിധ പദ്ധതികൾ ഉൾപ്പെടുത്തി 47 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്. 473555205 രൂപ വരവും 471194996 രൂപ ചിലവും 23,60,209 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സ്ത്രീകൾക്ക് മാത്രമായുള്ള ഷീലോഡ്ജിന് 25 ലക്ഷവും , ഭവന പദ്ധതികൾക്കായി ഒരു കോടി എൺപത് ലക്ഷം രൂപയും, കാർഷികം ജലസ്രോതസ്സ് നവീകരണം എന്നിവയ്ക്ക് ഒരുകോടി, പട്ടികജാതി വർഗ്ഗക്കാരുടെ ക്ഷേമത്തിന് 42 ലക്ഷം, പാലിയേറ്റീവ് കെയർ 30 ലക്ഷം, ആശുപത്രി വികസനം 15 ലക്ഷം പേപ്പർ ബാഗ് തുണി സഞ്ചി നിർമ്മാണം 20 ലക്ഷം എന്നിങ്ങനെ നീളുന്നതാണ് ബജറ്റ്. ബ്ലോക്ക്

Advertisement Advertisement Advertisement Advertisement Advertisement

ജലസ്രോതസ്സ് നവീകരണം എന്നിവയ്ക്ക് ഒരുകോടി, പട്ടികജാതി വർഗ്ഗക്കാരുടെ ക്ഷേമത്തിന് 42 ലക്ഷം, പാലിയേറ്റീവ് കെയർ 30 ലക്ഷം, ആശുപത്രി വികസനം 15 ലക്ഷം പേപ്പർ ബാഗ് തുണി സഞ്ചി നിർമ്മാണം 20 ലക്ഷം എന്നിങ്ങനെ നീളുന്നതാണ് ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെറീഫിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് പാറക്കോട്ടിൽ റഫീഖ ബജറ്റ് അവതരിപ്പിച്ചു.