post


40 ലിറ്റർ വിദേശ മദ്യവുമായി സ്കൂട്ടിയിലെത്തിയ യുവാവിനെ മണ്ണാർക്കാട് പോലീസ് പിടികൂടി.

03/20/2020 - 11:51 AM


Mannarkkad  :  മാർച്ച് 19ന് ഏഴുമണിയോടെയാണ് തെങ്കര മണലടിയിൽ വച്ച് മണ്ണാർക്കാട് പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ രണ്ട് ബിഗ് ഷോപ്പറുകളിലായി സൂക്ഷിച്ച 40 ലിറ്റർ വിദേശ മദ്യവുമായി സ്കൂട്ടിയിലെത്തിയ ആണ്ടിപാടം മൈലാംപാടം വീട്ടിൽ അർഷാദ് അയ്യൂബിനെ മണ്ണാർക്കാട് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ചില്ലറ വിൽപ്പന നടത്തുന്നതിനുള്ള മദ്യമാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. മദ്യം കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement Advertisement Advertisement Advertisement Advertisement