കുടിവെള്ളം പാഴാകുന്നത് നിർത്തലാക്കിയില്ലെങ്കിൽ വാട്ടർ അതോറിറ്റിയിലേക്ക് സമരം നയിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി
മണ്ണാർക്കാട് : വരാനിരിക്കുന്ന ജലക്ഷാമം മുന്നിൽകണ്ട് കുടിവെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുമെന്നാണ് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്. എന്നാൽ മണ്ണാർക്കാട് നഗരത്തിലുടനീളം ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്ന

ത് വാട്ടർ അതോറിറ്റിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് കെ.വി.വി.ഇ.എസ് ഭാരവാഹികൾ പറഞ്ഞു. മാസങ്ങളോളമായി നഗരത്തിലുടനീളം കുടിവെള്ളം പാഴാകുന്ന അവസ്ഥയുണ്ട് ഇതിന് അടിയന്തര പരിഹാരം കാണാൻ വാട്ടർ അതോറിറ്റി തയ്യാറായില്ലെങ്കിൽ വേനൽ കനക്കുന്നതോടെ കുടിവെള്ളക്ഷാമം നേരിടും. വാട്ടർ അതോറിറ്റി അധികൃതർ ഇതിന് ഉടനടി ശാശ്വത പരിഹാരം കാണണം ഇല്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പുനൽകി.





ിന് ഉടനടി ശാശ്വത പരിഹാരം കാണണം ഇല്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പുനൽകി.