post


ജനത കർഫ്യു: ഭക്ഷണം കിട്ടാതെ വലഞ്ഞ രോഗികൾക്ക് ഭക്ഷണമെത്തിച്ച് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ.

22-03-2020 - 02:24 pm


മണ്ണാർക്കാട്  :  കഴിഞ്ഞ അഞ്ച് ദിവസമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഐസോലൂഷൻ വാർഡിലെ കൊറോണ നീരീക്ഷണത്തിലുള്ള രോഗികൾക്ക് പ്രഭാതം മുതൽ പ്രദോശം വരെയുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്നത് സേവ് മണ്ണാർക്കാടാണ്. ജനതാകർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ ഞായറാഴ്ചകളിൽ ഭക്ഷണം നൽകുന്നവർക്ക് അത് എത്തിക്കാൻ സാധിച്ചില്ല. അതോടെ ആശുപത്രിയിൽ കഴിയുന്നവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമായി. ഈ വിവരം ആശുപത്രി അധികൃതർ സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബുവിനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അമ്പതിൽപരം രോഗികൾക്കുള്ള ഉച്ചഭക്ഷണം സേവ്

Advertisement Advertisement Advertisement Advertisement Advertisement

മണ്ണാർക്കാട് ഒരുക്കിയത്. സേവ് പ്രവർത്തകരായ അസ്ലം അച്ചു ,ഫക്രുദീൻ, ദീപിക, സുന്ദരൻ എന്നിവരാണ് ഭക്ഷണമെത്തിച്ച് നൽകിയത്.