സംയുക്ത വ്യാപാരി സംരക്ഷണ വേദി കെട്ടിട ഉടമകൾക്ക് നിവേദനം നൽകി. വ്യാപാരികൾക്ക് നിലനിൽക്കാൻ കഴിയുന്ന സഹായങ്ങൾ ചെയ്ത് തരണമെന്ന് ആവശ്യമുന്നയിച്ചു.

23-03-2020 - 11:49 pm


മണ്ണാർക്കാട്  :  നിലവിലെ കൊറോണ രോഗഭീതി മൂലവും, സാമ്പത്തിക പ്രതിസന്ധിയിലും തകർന്നടിയുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ ഒരുമിച്ച് നിന്ന് സഹായിക്കണമെന്നും, സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ മണ്ണാർക്കാട് മുൻസി


post

പ്പൽ കമ്മറ്റിക്ക് വേണ്ടി പ്രസിഡൻറ് റീഗൽ മുസ്തഫ, സെക്രട്ടറി അബദു റഹ്മാൻ, സാബു എന്നിവർക്ക് മണ്ണാർക്കാട്ടെ വിവിധ വ്യാപാര - വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത വ്യാപാരി വ്യവസായി സംരക്ഷണ സമിതി നിവേദനം നൽകി. നേതാക്കളായ ഫിറോസ് ബാബു, സക്കീർ തയ്യിൽ, ബഷീർ കുറുവണ്ണ, ബൈജു രാജേന്ദ്രൻ, കാജാ ഹുസ്സയിൻ, റീഗൽ ഷൗക്കത്ത്, തനിമ അബ്ബാസ്, ജയൻ ജ്യോതി, സി.എച്ച്.ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു. നിവേദനത്തിലെ വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കെട്ടിട ഉടമകളുടെ പ്രതിനിധികൾ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ാ ഹുസ്സയിൻ, റീഗൽ ഷൗക്കത്ത്, തനിമ അബ്ബാസ്, ജയൻ ജ്യോതി, സി.എച്ച്.ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു. നിവേദനത്തിലെ വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കെട്ടിട ഉടമകളുടെ പ്രതിനിധികൾ അറിയിച്ചു.