വ്യാപാര പ്രതിസന്ധി കണക്കിലെടുത്ത് വാടക ഒഴിവാക്കി കെട്ടിട ഉടമ അയ്യൂബ് മണ്ണാർക്കാടിന് മാതൃകയായി.

24-03-2020 - 02:36 am


മണ്ണാർക്കാട്  :  കൊറോണ ഭീതിയിൽ മണ്ണാർക്കാട് ജനങ്ങൾ പുറത്തിറങ്ങുന്നത് ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് ചന്തപ്പടിയിലെ കടയുടമ അയ്യൂബ് വാടക ഒഴിവാക്കാൻ തീരുമാനിച്ചത്. താനും ഒരു കച്ചവടക്കാരനാണ്


post

വ്യാപാരം നടത്തുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വാടക ഒഴിവാക്കിയതെന്ന് അയ്യൂബ് പറഞ്ഞു. ഈ അവസ്ഥ തുടരുകയാണെങ്കിൽ തുടർന്നും വാടകയിൽ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും അയ്യൂബ് പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement