നടപടി ശക്തമാക്കി പോലീസ്. നാളെ മുതൽ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾക്ക് സത്യവാങ്മൂലം വേണം.
മണ്ണാർക്കാട് : പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയത് ആണ് നടപടി കർശനമാക്കാൻ ഇടയാക്കിയത്. ഈ മാസം 31 വരെ മണ്ണാർക്കാട് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾക്ക് സത്യവാങ്മൂലം എഴുതി നൽകണമെന്നാണ് പൊലീസിൻ്റെ നിർദേശം

. നിർദേശം പാലിക്കാതെ നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കിയാൽ കർശന നടപടി ഉണ്ടാകും. ലോക്ക് ഡൗണിൻ്റെ ഭാഗമായി ഗതാഗതനിയന്ത്രണം വന്നതോടെ ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. അത്യാവശ്യത്തിനു മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ മതിയെന്നായിരുന്നു അതി അതികൃതരുടെ നിർദ്ദേശം. എന്നാൽ അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് പോലീസ് നടപടി കർശനമാക്കിയത്.





നിർദ്ദേശം. എന്നാൽ അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് പോലീസ് നടപടി കർശനമാക്കിയത്.