കൊറോണ വ്യാപനം തടയാൻ മണ്ണാർക്കാട് നഗരസഭയും രംഗത്ത്. ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

25-03-2020 - 01:15 am


മണ്ണാർക്കാട്  :  കോവിഡ് 19 വ്യാപനം തടയാൻ മണ്ണാർക്കാട് നഗരസഭയും വിവിധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. നഗരസഭയിലെ മുഴുവൻ മേഖലയിലും മരുന്നടിക്കുന്ന നടപടികൾ തുടങ്ങി വരും ദിവസങ്ങളിൽ ഇത് തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ നഗരത്തിലെ എല്


post

ലാ ഇടങ്ങളിലെയും മാലിന്യം നീക്കം ചെയ്യുന്ന നടപടിയും നഗരസഭ തുടങ്ങി. ജനങ്ങൾ നഗരം വൃത്തിഹീനമാക്കാതെ ശ്രദ്ധിക്കണമെന്നും മാലിന്യം തെരുവോരങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement