ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് സേവ് മണ്ണാർക്കാട് കൂട്ടായ്മ.

09-04-2020 - 08:08 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് മേഖലയിൽ ആയിരത്തോളം കുടുംബങ്ങൾക്കാണ് സേവ് മണ്ണാർക്കാട് കൂട്ടായ്മ സാന്ത്വനവുമായെത്തിയത്. അരി ഒഴികെയുള്ള പലവ്യഞ്ജനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. അർഹരായവരെ തിരഞ്ഞെടുത്താണ് കിറ്റ് നൽകുന്നതെന്ന് സേവ് ചെയർമാൻ ഫിറോസ് ബാബു പ


post

റഞ്ഞു. മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര പ്രദേശങ്ങളിലുള്ള ഭവനങ്ങളിലാണ് സേവ് ഭാരവാഹികൾ കിറ്റുകൾ എത്തിച്ചത്. മുൻകാലങ്ങളിലേതിനു സമാനമായി സേവ് മണ്ണാർക്കാടിൻ്റെ സാമൂഹ്യ നൻമയിലധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ദീൻ പറഞ്ഞു. പ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, കെടുതിയിൽ അകപ്പെട്ടവർക്ക് സാന്ത്വനം, താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണം, നിരാലംബർക്ക് ആഘോഷവേളകളിൽ വസ്ത്രമെത്തിക്കാനുള്ള കുപ്പായകൂട് തുടങ്ങി സാമൂഹ്യ നന്മയിലൂന്നിയ പ്രവർത്തനത്തിലൂടെ മണ്ണാർക്കാട്ടുകാർക്ക്

Advertisement Advertisement Advertisement Advertisement Advertisement

ത നിവാരണ പ്രവർത്തനങ്ങൾ, കെടുതിയിൽ അകപ്പെട്ടവർക്ക് സാന്ത്വനം, താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണം, നിരാലംബർക്ക് ആഘോഷവേളകളിൽ വസ്ത്രമെത്തിക്കാനുള്ള കുപ്പായകൂട് തുടങ്ങി സാമൂഹ്യ നന്മയിലൂന്നിയ പ്രവർത്തനത്തിലൂടെ മണ്ണാർക്കാട്ടുകാർക്ക്‌ വലിയൊരു തണലാവുകയാണ് സേവ് മണ്ണാർക്കാട് കൂട്ടായ്മ.