കോവിഡ് 19 ആശങ്കയൊഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മണ്ണാർക്കാട് തഹസിൽദാർ.

11-04-2020 - 10:44 pm


മണ്ണാർക്കാട്   :  കോവിഡ് 19 പ്രതിരോധത്തിനായി വലിയതോതിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആശങ്കയെഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് തഹസിൽദാർ ബാബുരാജ്. തമിഴ്നാട് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചെക്പോസ്റ്റുകളിൽ


post

പരിശോധന കർശനമാക്കിയിട്ടുണ്ട് എന്നാൽ ഊടുവഴികളിലൂടെ അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും നിരവധി പേർ ജില്ലയിൽ എത്തുന്നുണ്ട്. ഇത്തരത്തിലുള്ള നടപടി അധികൃതരെ അറിയിക്കാൻ പൊതുജന സഹകരണം ആവശ്യമാണെന്നും തഹസിൽദാർ പറഞ്ഞു. അസിസ്റ്റൻ്റ് കളക്ടർ ട്രെയിനി ചേതൻ കുമാർ മീണ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും കോളനികളിലും സന്ദർശനം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും തഹസിൽദാർ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ലാളികളുടെ ക്യാമ്പുകളിലും കോളനികളിലും സന്ദർശനം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും തഹസിൽദാർ അറിയിച്ചു.