വിഷു ആഘോഷത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് നഗരത്തിലും തിരക്ക്...ബാങ്കുകളിൽ നീണ്ട നിര.
മണ്ണാർക്കാട് : വിഷു ആഘോഷങ്ങളുടെ ഭാഗമായി അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് മണ്ണാർക്കാട് നഗരത്തിലും പ്രകടമായി. കണിയൊരുക്കുന്ന വിഭവങ്ങൾക്കായിപച്ചക്കറിക്കടകളിലാണ് തിരക്ക് അനുഭവപ്പെട്ടത്. വിഷു കൈനീട്ടത്തിനുള്ള പുതിയ കറൻസികൾക്ക് എത്തിയവര

ുടെ തിരക്ക് ബാങ്കുകളിലും ഉണ്ടായിരുന്നു. സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള നീണ്ടനിര ബാങ്കുകളിൽ ദൃശ്യമായിരുന്നു. വിഷുവിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പടക്കങ്ങൾ നഗരത്തിൽ എവിടെയും പടക്കവിപണികൾ തുറന്നില്ല പടക്കങ്ങൾ അന്വേഷിച്ചെത്തിയവർ നിരാശയോടെ മടങ്ങി. സാധാരണ വിഷുക്കാലത്തെ അപേക്ഷിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും ഉള്ള വിലക്കുറവ് ലോക്ക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരാശ്വാസം നൽകുന്നതാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മലയാളികൾ തയ്യാറല്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹര





ചക്കറികൾക്കും പഴങ്ങൾക്കും ഉള്ള വിലക്കുറവ് ലോക്ക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരാശ്വാസം നൽകുന്നതാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മലയാളികൾ തയ്യാറല്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണിത്.