അരി മറിച്ചുവിറ്റു എന്ന ആരോപണം രാഷ്ട്രീയപ്രേരിതം. നല്ല രീതിയിലുള്ള പ്രവർത്തനത്തെ കരിതേച്ചു കാണിക്കാനുള്ള സി പി ഐ (എം) ൻ്റെ ശ്രമത്തിൻ്റെ ഭാഗമാണിതെന്ന് തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.

15-04-2020 - 07:58 pm


തച്ചമ്പാറ  :  തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുജന സഹകരണത്തിലാണ് സമൂഹ അടുക്കളയുടെ പ്രവർത്തനം നടന്നത്. എന്നാൽ നല്ല രീതിയിൽ നടന്ന സംവിധാനത്തെ മോശമായി ചിത്രീകരിക്കാൻ വേണ്ടി സി.പി.ഐ .എമ്മും, ഡിവൈഎഫ്ഐയും നടത്തിയ ആരോപണങ്ങൾ അ


post

ടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ലഭിച്ച അരി പഴയ സ്റ്റോക്ക് ആയതിനാൽ നിലവാരം കുറഞ്ഞതായിരുന്നു അത് മാറ്റിയെടുത്തു പകരം നല്ല അരി കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളതെന്നും ഭരണസമിതി ഒന്നടങ്കം എടുത്ത തീരുമാനപ്രകാരമാണ് ഇത് നടന്നിട്ടുള്ളതെന്നും വൈസ് പ്രസി. ഷാജു പഴുക്കാത്തറ പറഞ്ഞു. ലഭിച്ച സംഭാവനകളുടെയും ഉപയോഗിച്ചശേഷം ബാക്കിയുള്ള സാധനങ്ങളുടെ കണക്ക് പ്രകാരമുള്ള എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് രമണി പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement

ിട്ടുള്ളതെന്നും വൈസ് പ്രസി. ഷാജു പഴുക്കാത്തറ പറഞ്ഞു. ലഭിച്ച സംഭാവനകളുടെയും ഉപയോഗിച്ചശേഷം ബാക്കിയുള്ള സാധനങ്ങളുടെ കണക്ക് പ്രകാരമുള്ള എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് രമണി പറഞ്ഞു. അരി വില്പന നടത്തിയെന്ന ആരോപണം. രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു പറഞ്ഞു. തുടക്ക സമയത്ത് സംഭാവനകൾ ഒന്നും ലഭിക്കാത്തതുകൊണ്ടാണ് നിലവാരം കുറഞ്ഞ അരി സ്കൂളിൽ നിന്നും സ്വീകരിക്കേണ്ടിവന്നതെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോയി പറഞ്ഞു. സമൂഹ അടുക്കളയിലേക്ക് സ്വീകരിച്ച മുഴുവൻ സാധനങ്ങളുടെയും ഉപയോഗിച്ചതിൻ്റെയും കൃത്യമായ രേഖകൾ പഞ്ചായത്ത് സെക്രട്ടറിയുടെ കൈവശമുണ്ടെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.