അഞ്ചുവർഷം കൊണ്ട് സ്വരൂപിച്ച വിഷുക്കൈനീട്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഏഴാം ക്ലാസ്സുകാരൻ അമൃതാനന്ദിൻ്റെ മാതൃകാപരമായ പ്രവർത്തനം.

17-04-2020 - 08:12 pm


മണ്ണാർക്കാട്  :   മണ്ണാർക്കാട് ശ്രീ മൂകാംബിക വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് പള്ളിക്കുറുപ്പ് ചന്ദ്രപ്രഭാ വീട്ടിൽ വിജയകുമാർ, ഉഷ ദമ്പതിമാരുടെ മകൻ അമൃതാനന്ദ്. സൈക്കിൾ വാങ്ങിക്കാനായി അഞ്ചുവർഷമായി നീക്കിവച്ച വിഷുക്കൈനീട്ട തുകയായ 5001 ര


post

ൂപയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ദുരിതാശ്വാസനിധിയിലേക്ക് നൽകിയതെന്ന് അമൃതാനന്ദ് പറഞ്ഞു. പിതാവ് വിജയനും സഹോദരി അമൃതവിദ്യക്കൊപ്പം എത്തിയാണ് അമൃതാനന്ദ് മണ്ണാർക്കാട് ട്രഷറി ഉദ്യോഗസ്ഥർക്ക് തുക കൈമാറിയത്. ഇത്തരം പ്രവൃർത്തികൾ പുതുതലമുറയ്ക്ക് പ്രചോദനമാണ് എന്ന് വാർഡ് മെമ്പർ മഠത്തിൽ ജയകൃഷ്ണൻ പറഞ്ഞു. മാതൃകാപരമായ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ അമൃതാനന്ദിന് ട്രഷറി ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ചു. അക്കാദമിക്ക് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും മികവ് പുലർത്തുകയു

Advertisement Advertisement Advertisement Advertisement Advertisement

കൃഷ്ണൻ പറഞ്ഞു. മാതൃകാപരമായ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ അമൃതാനന്ദിന് ട്രഷറി ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ചു. അക്കാദമിക്ക് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും മികവ് പുലർത്തുകയും അതോടൊപ്പം സഹജീവികളോട് കാരുണ്യം കാണിക്കാൻ മുതിർന്ന അമൃതാനന്ദിൻ്റെ പ്രവർത്തനങ്ങൾ മറ്റു വിദ്യാർഥികൾ കൂടി മാതൃകയാക്കേണ്ടതാണെന്ന് ശ്രീ മൂകാംബിക വിദ്യാനികേതൻ സ്കൂൾ ഭാരവാഹിയായ പി എം ജയകുമാർ പറഞ്ഞു. സ്വന്തമായൊരു സൈക്കിൾ എന്ന സ്വപ്നത്തിനായുള്ള അഞ്ചു വർഷത്തെ കാത്തിരിപ്പും നീക്കിയിരിപ്പും ആണ് ഇങ്ങനെയൊരു തീരുമാനത്തിലൂടെ അമൃതാനന്ദിന് നഷ്ടപ്പെടുത്തേണ്ടി വന്നത് പക്ഷേ വലിയൊരു കാര്യം ചെയ്തു എന്ന ചാരിതാർത്ഥ്യമാണ് ഏഴാംക്ലാസുകാരൻ്റെ കണ്ണുകളിൽ പ്രകടമായത് തൻ്റെ സ്വപ്നങ്ങളേക്കാൾ വലുതാണ് കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം എന്ന കാഴ്ചപ്പാട് വളർന്നു വരുന്ന തലമുറയ്ക്ക് മാത്രമല്ല നാടിനു തന്നെ വലിയൊരു മാതൃകയാണ്.