ആയുർ രക്ഷാ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

17-04-2020 - 10:36 pm


മണ്ണാർക്കാട്  :  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ആയുർവേദ പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു. ആയുർ രക്ഷാ പദ്ധതിയുടെ ഭാഗമായി നടന്ന മരുന്നു വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി. മണികണ്ഠൻ നിർവഹിച്ചു. ആയുർവേദത്തിലൂട


post

െ പ്രമേഹരോഗികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പഞ്ചായത്തിൽ ഉടനീളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മണികണ്ഠൻ പറഞ്ഞു. പ്രതിരോധമരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് രൂപം നൽകുന്നത്. കാഞ്ഞിരപ്പുഴ ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ സുമലത, വാർഡ് മെമ്പർ വികാസ് ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ സുമലത, വാർഡ് മെമ്പർ വികാസ് ജോസ് തുടങ്ങിയവർ സംബന്ധിച്ചു.