ട്രഷറികൾ തുറന്നില്ല... ബില്ലുകൾ സമർപ്പിക്കാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാർ.

18-04-2020 - 08:26 pm


മണ്ണാർക്കാട്  :  ശനിയാഴ്ചകളിൽ ട്രഷറികൾ തുറക്കാത്തതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാർ വെട്ടിലായി. ലോക്ക് ഡൗണിൻ്റെ ഭാഗമായി സർക്കാർ തീരുമാനപ്രകാരം ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കരാറുകാ


post

രുടെ ബില്ലുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആയിരുന്നു ഏപ്രിൽ 18. ബില്ലുകൾ സമർപ്പിക്കാൻ എത്തിയവർക്ക് കാര്യം സാധിക്കാനാവാതെ മടങ്ങേണ്ടിവന്നു. ട്രഷറി അവധിയായ കാര്യം അറിഞ്ഞില്ലെന്നും അവസാന ദിവസമായ ഇന്ന് നിരവധി ബില്ലുകൾ സമർപ്പിക്കാൻ ഉള്ളതാണെന്നും കരാറുകാർ പറഞ്ഞു. ലോക്ക് ഡൗണിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരമാണ് ട്രഷറികൾ തുറക്കാതിരുന്നത്. കരാറുകാർക്ക് നേരിട്ട് ബുദ്ധിമുട്ട് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പകരം സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ട്രഷറി അധികൃതർ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ായി സർക്കാർ നിർദ്ദേശ പ്രകാരമാണ് ട്രഷറികൾ തുറക്കാതിരുന്നത്. കരാറുകാർക്ക് നേരിട്ട് ബുദ്ധിമുട്ട് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പകരം സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ട്രഷറി അധികൃതർ അറിയിച്ചു.