എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് 300 ലോക്ക് ഡൌൺ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.

20-04-2020 - 09:05 pm


മണ്ണാർക്കാട്  :   മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ തണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറോളം അധ്യാപക-അനധ്യാപകരുടെയും രക്ഷിതാക്കളുടെയും മറ്റു സുമനസുകളുടെയും സംയുക്ത സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന ലോക്ക് ഡൌൺ റിലീഫ് കിറ്റുകൾ ഇന്


post

ന് കുട്ടികളുടെ വീടുകളിൽ എത്തിച്ചു. അർഹരായ മുന്നൂറ് ഹൈ സ്കൂൾ- ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് കിറ്റുകൾ നൽകുന്നത്. മണ്ണാർക്കാട് താലൂക്കിൽ പെട്ട, സ്കൂളിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള ഇരുപതോളം പ്രദേശങ്ങളിലെ വിദ്യാർഥികൾക്കാണ് സഹായം എത്തിക്കുന്നത്. ഇതിലേക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സമാഹരിച്ചത്. സ്കൂൾ ചെയർമാൻ അബുബക്കർ, സെക്രെട്ടറി ജബ്ബാറാലി, പി ടി എ പ്രസിഡന്റ്‌ പൊൻപാറ കോയക്കുട്ടി, പ്രിൻസിപ്പൽ ഉബൈദുള്ള, എച് എം അയിഷാബി എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കിറ്റുകൾ കൊണ്ടുപോകേണ്ട

Advertisement Advertisement Advertisement Advertisement Advertisement

ണ് സമാഹരിച്ചത്. സ്കൂൾ ചെയർമാൻ അബുബക്കർ, സെക്രെട്ടറി ജബ്ബാറാലി, പി ടി എ പ്രസിഡന്റ്‌ പൊൻപാറ കോയക്കുട്ടി, പ്രിൻസിപ്പൽ ഉബൈദുള്ള, എച് എം അയിഷാബി എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കിറ്റുകൾ കൊണ്ടുപോകേണ്ട 8 വാഹനങ്ങളെയും വളണ്ടിയർമാരായി 20 അധ്യാപകരെയും റൂട്ട് ഓഫിസർമാരെയും തയ്യാറാക്കിയതായി പ്രിൻസിപ്പൽ, എച്ച് എം എന്നിവർ അറിയിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ വ്യത്യസ്തമായതും ശ്രമകരവുമായ ജീവകാരുണ്യ പ്രവർത്തനമാണ് ഇന്ന് നടത്തുന്നത്. പതിനാലോളം അവശ്യ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റിലൂടെ, 300 കുടുംബങ്ങളിലെ ആയിരത്തി ഇരുനൂറോളം അംഗങ്ങൾക്ക് ഇതിന്റെ സേവനം എത്തുന്നതിന്റെ ചാരിതാർഥ്യത്തിലാണ് അധികൃതർ. ഈ ലോക് ഡൗൺ കാലത്തുതന്നെ ബസ് ജീവനക്കാർ, പാചക തൊഴിലാളികൾ, വാച്ച്മാൻ, ക്ലീനിംഗ് സ്റ്റാഫ് എന്നിവർക്ക് സമാശ്വാസ കിറ്റുകൾ നൽകിക്കൊണ്ടും, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ എത്തിച്ചു കൊണ്ടും ജീവകാരുണ്യ രംഗത്ത് സ്കൂൾ സജീവമാണ്. സാമൂഹ്യ അകലം പാലിച്ച് ലളിതമായി നടത്തിയ വിതരണപരിപാടിയിൽ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പാലിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എച് എം ഹഫ്സത്തിൽ നിന്ന് നഗരസഭാ കൗൺസിലർ കെ സി അബ്ദുറഹ്മാൻ വിദ്യാർത്ഥികൾക്ക് വേണ്ടി കിറ്റുകൾ ഏറ്റുവാങ്ങി. പരിപാടികൾക്ക് സുൽഫിക്കറലി,നജ്മുദ്ധീൻ, ഷെയ്ഖ്, ഹബീബുള്ള, ഹക്കീം, മുഹമ്മദ് അലി, സൻസർ ബാബു, ഇക്‌ബാൽ, അസീസ് ദിനേശ്, റിയാസ്, പ്രീത, യുസുഫ് അലി, സൈദ്, ഹംസ, നസിർ, അഗസ്റ്റിൻ ജോസഫ്, സുലൈഖ, അഭിലാഷ്, ബിന്ദു. പി കെ, കാന്റീൻ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.