മണ്ണാർക്കാട് അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

20-04-2020 - 09:17 pm


മണ്ണാർക്കാട്  :   മണ്ണാർക്കാട് സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റിയും സംഘം നിക്ഷേപകരും ചേർന്നാണ് കൊറോണ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ഓട്ടോ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തത്. നൂറുപേർക്ക് കിറ്റുകൾ നൽകി. സംഘം പ്രസിഡണ്ട് മുളയൻകായിൽ ഹംസ കിറ്റുകളുട


post

െ വിതരണം നിർവഹിച്ചു. തൊഴിലില്ലാതെ തൊഴിലാളികൾ പ്രതിസന്ധിയിലായ അവസ്ഥയിൽ ഓട്ടോ തൊഴിലാളികളുടെ കുടുംബങ്ങൾക്കായി നടത്തിയ കിറ്റ് വിതരണം ഏറെ സഹായകമായെന്ന് ഓട്ടോതൊഴിലാളി ഗംഗാധരൻ പറഞ്ഞു. സംഘം സെക്രട്ടറി പി. സജിത്തിനെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. ഓട്ടോ തൊഴിലാളികളും സംഘം ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ചടങ്ങിൽ സംബന്ധിച്ചു.