അരി മറിച്ച് വിറ്റ ആരോപണം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി LDF നടത്തിയ തിരക്കഥയുടെ ഭാഗമെന്ന് UDF നേതാക്കൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളെ ശക്തമായി നേരിടും
മണ്ണാർക്കാട് : തച്ചമ്പാറ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ദേശബന്ധു സ്കൂളിൽ നിന്ന് സ്വീകരിച്ച അരി സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മറിച്ചുവിറ്റു എന്ന ആരോപണത്തിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി

എൽഡിഎഫ് നടത്തിയ തിരക്കഥയുടെ ഭാഗമാണിതെന്നും ഇത്തരം നടപടികളിൽ നിന്ന് എൽഡിഎഫ് പിന്മാറണമെന്നും യുഡിഎഫ് ചെയർമാൻ ഹമീദ് ഹാജി പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ അരി നൽകിയതിനു പുറമേ ബാക്കിയുള്ള തുക നൽകിയാണ് പകരം നല്ല അരി ആവശ്യപ്രകാരം കിച്ചണിൽ എത്തിച്ചത് എൽഡിഎഫ് അംഗങ്ങൾ അടങ്ങുന്ന ഭരണസമിതിയുടെ തീരുമാനപ്രകാരമാണ്. എന്നാൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് നടത്തിയ നാടകമാണ് ഇതെന്നും, വിജിലൻസ് അന്വേഷണം വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് ഇതിനെ നിയമപരമായും രാഷ്ട്രീയപര





ാനപ്രകാരമാണ്. എന്നാൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൽഡിഎഫ് നടത്തിയ നാടകമാണ് ഇതെന്നും, വിജിലൻസ് അന്വേഷണം വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കോങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എസ് ശശികുമാർ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണിൻ്റെ ചുമതല നൽകിയത് മെമ്പർ രാജഗോപാലിനും രജിസ്റ്റർ പരിപാലനം ഉഷയ്ക്കും ആയിരുന്നു ഇരുവരും എൽ ഡി എഫ് അംഗങ്ങളാണ്. ഒരു അഴിമതി നടത്താനുള്ള നീക്കം യുഡിഎഫിന് ഉണ്ടായിരുന്നെങ്കിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവരെ ഏൽപ്പിക്കാൻ തയ്യാറാകുമോ?.. തങ്ങൾ വിശ്വസിച്ച എൽഡിഎഫ് മെമ്പർ രാജഗോപാൽ വിശ്വാസ വഞ്ചനയാണ് നടത്തിയതെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു പഴുക്കാത്ത പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുന്നതിനായി തച്ചമ്പാറ കോൺഗ്രസ് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ രമണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, സന്തോഷ് കാഞ്ഞിരംപാറ, തങ്കച്ചൻ, രാമചന്ദ്രൻ, സഫീർ തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു