ലോക്ക് ഡൗൺ ഇളവുകളുടെ പ്രഖ്യാപനം വന്നതോടെ നിരത്തുകളിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു.

21-04-2020 - 09:55 am


മണ്ണാർക്കാട്  :  ഏപ്രിൽ 21 മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന് മുന്നോടിയായി ഇരുപതിനു തന്നെ വാഹനങ്ങളും ആളുകളും നിരത്തിലിറങ്ങി തുടങ്ങി. മണ്ണാർക്കാട് നഗരത്തിൽ തിങ്കളാഴ്ച ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. റോഡുകള


post

ിൽ പതിവിൽ കവിഞ്ഞ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കച്ചവടസ്ഥാപനങ്ങൾ തുറന്നതും തിരക്ക് വർദ്ധിക്കാൻ ഇടയായി. ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ ക്രമാതീതമായ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ബാർബർ ഷോപ്പുകൾ ഹോട്ടലുകൾ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവ തുറക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ കേന്ദ്രനിർദേശം ലഭിച്ചതായാണ് സൂചന കൂടാതെ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രവും കാറുകളിൽ ഡ്രൈവർക്കു പുറമെ ഒരാൾക്കും ആണ് അനുമതിയുള്ളത്. റസ്റ്റോറൻ്റ്കളിൽ പാഴ്സൽ സംവി

Advertisement Advertisement Advertisement Advertisement Advertisement

തുറക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ കേന്ദ്രനിർദേശം ലഭിച്ചതായാണ് സൂചന കൂടാതെ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രവും കാറുകളിൽ ഡ്രൈവർക്കു പുറമെ ഒരാൾക്കും ആണ് അനുമതിയുള്ളത്. റസ്റ്റോറൻ്റ്കളിൽ പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കുകയുള്ളൂ. ബാർബർമാർക്ക് വീട്ടിൽ പോയി മുടി വെട്ടാൻ ഉള്ള അനുമതിയും ഉണ്ടാകും. പാലക്കാട് ജില്ലയിൽ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം പഞ്ചായത്തുകൾക്ക് ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിലെ പരിശോധന പോലീസ് കർശനമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തി ഇളവുകൾ ലഭിക്കുന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താൽ ഇളവുകളുടെ കാര്യത്തിൽ വരുംദിവസങ്ങളിൽ നിയന്ത്രണത്തിനുള്ള സാധ്യതക്കാണ് വഴി തെളിയുന്നത്.