കാഞ്ഞിരപ്പുഴ വെള്ളത്തോട്, പാഞ്ചൻ തോട് കോളനികളിലെ ആദിവാസി കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കും MLA കെ.വി.വിജയദാസ്.
കാഞ്ഞിരപ്പുഴ : കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായ മഴക്കെടുതിയും പ്രളയവും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പൻതോട്, വെള്ളത്തോട് ആദിവാസി കോളനി കുടുംബങ്ങൾക്ക് തീരാദുരിതം ആണ് സമ്മാനിച്ചത്.
തുടർന്ന് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടം വാസയോഗ്യമല്

ല എന്ന് കണ്ടതോടെയാണ് പുനരധിവാസ നടപടികൾ ആരംഭിച്ചത്. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോളനികളിൽ ഉള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. എംഎൽഎ കെ വി വിജയദാസ്, തഹസിൽദാർ ബാബുരാജ്, ട്രൈബൽ ഓഫീസർ ഗിരിജ, പഞ്ചായത്ത് പ്രസിഡണ്ട് പി മണികണ്ഠൻ, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിന് പ്രദേശത്ത് എത്തിയത്. കോളനിയിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള 5 ൽ അധികം സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. കോളനി നിവാസികളുടെ കൂടി താൽപ്പര





ൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിന് പ്രദേശത്ത് എത്തിയത്. കോളനിയിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള 5 ൽ അധികം സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. കോളനി നിവാസികളുടെ കൂടി താൽപ്പര്യം കണക്കിലെടുത്താവും സ്ഥലത്തിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം. പാമ്പൻതോട് കോളനിയിൽ 58 ഉം വെള്ളത്തോട് 38 ഉം കുടുംബങ്ങളാണ് അന്തേവാസികളായിട്ടുള്ളത് സ്ഥലം വാങ്ങൽ, രജിസ്ട്രേഷൻ, ഭവനനിർമ്മാണം എന്നിവ ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് ഇതിനായി വിലയിരുത്തിയിട്ടുള്ളത്. കൂടാതെ കമ്മ്യൂണിറ്റി ഹാൾ, പ്ലേഗ്രൗണ്ട്, പൊതുശ്മശാനം തുടങ്ങിയ സംവിധാനങ്ങളും കോളനിക്ക് സമീപം ഒരുക്കും. കോളനിവാസികളുമായുള്ള ചർച്ചയ്ക്കുശേഷം സ്ഥലമെടുപ്പിന് ഉള്ള അന്തിമ തീരുമാനമാകും. നിവാസികളുടെ നിലപാടു കൂടി കണക്കിലെടുത്ത് പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ കെ വി വിജയദാസ് പറഞ്ഞു. യാത്രാദുരിതവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന കഷ്ടതക്ക് പുനരധിവാസത്തിലൂടെ അറുതി വരുമെന്ന് പ്രതീക്ഷിക്കാം.