കമ്യൂണിറ്റി കിച്ചൻ അരി വിവാദം: പുതിയ വെളിപ്പെടുത്തലുകളുമായി CPI(M) നേതാക്കൾ.
തച്ചമ്പാറ : തച്ചമ്പാറ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേക്ക് സ്വീകരിച്ച അരി മറിച്ചു വിറ്റ സംഭവത്തിൽ യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി എൽഡിഎഫ് നേതാക്കൾ രംഗത്തെത്തി. സിപിഎം മെമ്പർമാരും അറിഞ്ഞുകൊണ്ടാണ് അര

ി മാറ്റിയെടുക്കൽ നടന്നിട്ടുള്ളത് എന്ന പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുള്ളത് രേഖകൾ വച്ച് പരിശോധിച്ചാൽ പാചക ചുമതല മാത്രമാണ് രാജഗോപാൽ ഉണ്ടായിരുന്നത് എന്ന് മനസിലാകും. സാധനങ്ങളുടെ ക്രയവിക്രയം നടത്തിയിരുന്നത് യുഡിഎഫ് മെമ്പറും മുൻ വൈസ് പ്രസിഡണ്ടുമായ സഫീറാണ് പക്ഷേ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള സിപിഎമ്മിൻ്റെ കുപ്രചരണം ആണിത് എന്ന് പറഞ്ഞ് അഴിമതി കഥ മറച്ചുവയ്ക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എന്ന് ഡിവൈഎഫ്ഐ നേതാവ് ഷാജ്മോഹൻ പറഞ്ഞു. ഡിവൈഎഫ്ഐ യാതൊരു സന്നദ്ധ പ്രവർത്തനം നടത്തിയില്ലെന്ന ആരോപണം വാസ്ഥ





് മുന്നിൽ കണ്ടു കൊണ്ടുള്ള സിപിഎമ്മിൻ്റെ കുപ്രചരണം ആണിത് എന്ന് പറഞ്ഞ് അഴിമതി കഥ മറച്ചുവയ്ക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് എന്ന് ഡിവൈഎഫ്ഐ നേതാവ് ഷാജ്മോഹൻ പറഞ്ഞു. ഡിവൈഎഫ്ഐ യാതൊരു സന്നദ്ധ പ്രവർത്തനം നടത്തിയില്ലെന്ന ആരോപണം വാസ്ഥവ വിരുദ്ധവുമാണ് റേഷൻ എത്തിക്കൽ മരുന്നുകൾ എത്തിക്കൽ തുടങ്ങി എല്ലാ മേഖലയിലും ഡിവൈഎഫ്ഐ സജീവമായിരുന്നു എന്നും ഷാജ് മോഹൻ വ്യക്തമാക്കി. തങ്ങൾ നടത്തിയ അഴിമതി കഥ പുറത്തായതോടെ എൽഡിഎഫ് മെമ്പർ രാജഗോപാലിനെ പ്രതിയാക്കി ചിത്രീകരിച്ച് അതിനുള്ള തെളിവായി കാണിക്കുന്ന മിനുട്സ് കപടമായി സൃഷ്ടിച്ചത്.. എൽഡിഎഫ് അംഗങ്ങൾ ഉന്നയിക്കാത്ത കാര്യങ്ങളാണ് മിനുട്ട്സിൽ ഉള്ളത് ഈ വിഷയം കാണിച്ച് മന്ത്രിമാർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. നാരായണൻകുട്ടി വ്യക്തമാക്കി. തച്ചമ്പാറ പഞ്ചായത്ത് അഴിമതി രഹിത ഭരണം കാഴ്ച വച്ചു എന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അഴിമതിക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങൾ നടന്നിട്ടുള്ള കാര്യം ജനമനസ്സുകളിൽ ഉണ്ടെന്നും, അരി മറിച്ചു വിറ്റ അഴിമതി പുറത്തുകൊണ്ടുവരാൻ ഏതറ്റം വരെ പോകാനും പാർട്ടി തയ്യാറാണെന്നും സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ കെ നാരായണൻ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പരാതി നൽകിയിട്ടുണ്ട് അഴിമതി നടത്തിയവരെ തുറങ്കിലടക്കുന്നതുവരെ നിയമപരമായും അല്ലാതെയും ഉള്ള പോരാട്ടങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.