സൗജന്യ വിദ്യാഭ്യാസ പാക്കേജുമായി തച്ചമ്പാറ ഹയർ സെക്കൻഡറി സ്കൂൾ. അഞ്ചാംക്ലാസ് മുതൽ 10 വരെയുള്ള |മുഴുവൻ വിദ്യാർഥികൾക്കും ബസ്, യൂണിഫോം, ഫീസ് എന്നിവ സൗജന്യമാക്കിയുള്ളതാണ് പാക്കേജ്.

28-04-2020 - 10:50 pm


തച്ചമ്പാറ  :  അഞ്ചാംക്ലാസ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നിലവിലുള്ളതും പുതിയതായി അഡ്മിഷൻ എടുക്കുന്നതും ആയ മുഴുവൻ വിദ്യാർഥികൾക്കും ബസ്സുകളുടെ സേവനം, യൂണിഫോം, ഫീസ് എന്നിവ സൗജന്യമായി കൊണ്ട് സൗജന്യ വിദ്യാഭ്യാസം ആണ് ഈ വർഷം ദേശബന്ധു സ്കൂൾ നടപ്


post

പിലാക്കുന്നതെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു. 15 ലധികം ബസുകളാണ് സർവീസ് നടത്തുന്നത് കൂടാതെ വർഷങ്ങളായി യൂണിഫോം ഫീസ് എന്നിവ സൗജന്യമാക്കി ഉള്ള മാതൃകാപരമായ പ്രവർത്തനമാണ് തച്ചമ്പാറ ദേശബന്ധു സ്കൂൾ നടത്തുന്നത് ബസ് സർവീസും പാഠ്യേതര വിഷയങ്ങളിലുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന എല്ലാ അത്യാധുനിക സംവിധാനങ്ങളും കൊണ്ട് ജില്ലയിലെതന്നെ മികച്ച പ്രവർത്തനമാണ് ദേശബന്ധു സ്കൂൾ കാഴ്ചവെക്കുന്നതെന്ന് അദ്യാപകനായ പി. ജയരാജൻ പറഞ്ഞു. പാഠ്യേതര വിഷയങ്ങൾക്കു പുറമേ സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി, എൻഎസ്എസ് തുടങ്ങിയവയുടെ പ്രവർത്

Advertisement Advertisement Advertisement Advertisement Advertisement

അത്യാധുനിക സംവിധാനങ്ങളും കൊണ്ട് ജില്ലയിലെതന്നെ മികച്ച പ്രവർത്തനമാണ് ദേശബന്ധു സ്കൂൾ കാഴ്ചവെക്കുന്നതെന്ന് അദ്യാപകനായ പി. ജയരാജൻ പറഞ്ഞു. പാഠ്യേതര വിഷയങ്ങൾക്കു പുറമേ സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി, എൻഎസ്എസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെയും സന്നദ്ധ പ്രവർത്തനത്തിന് ഉള്ള വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജയരാജ് വിശദീകരിച്ചു. മലബാർ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ദേശബന്ധു ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി നടത്തുന്ന പ്രവർത്തനത്തിലൂടെ വിദ്യാസമ്പന്നയും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കരുത്തുറ്റ പുതു തലമുറയെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ മാനേജർ വത്സൻ മഠത്തിൽ വ്യക്തമാക്കി.