കൊറോണ പ്രതിസന്ധി മറികടക്കാൻ എല്ലാ മേഖലയിൽ ഉള്ളവരെയും ഉൾപ്പെടുത്തി കോ-വിൻ എന്ന പേരിൽ പ്രത്യേക വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്.

28-04-2020 - 11:05 pm


മണ്ണാർക്കാട്  :  നാടെങ്ങും കൊറോണ പ്രതിസന്ധിയിൽ ഉഴലുമ്പോൾ സമൂഹത്തിലെ എല്ലാ തുറകളിൽപ്പെട്ടവർക്കും ഒരു കൈത്താങ്ങ് ആവുന്ന വായ്പാപദ്ധതിയുമായാണ് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് രംഗത്തെത്തിയിരിക്കുന്നത് കോ-വിൻ എന്ന പേരിൽ രൂപം നൽകിയിരിക്കുന്ന


post

പ്രത്യേക പദ്ധതിയിൽ കുറഞ്ഞ പലിശയ്ക്കുള്ള സ്വർണ്ണപ്പണയ വായ്പകൾ, പ്രവാസികൾക്ക് വ്യക്തിഗത വായ്പകൾ, പ്രവാസി കുടുംബങ്ങൾക്കുള്ള പ്രത്യേക വായ്പകളും സജ്ജമാക്കിയിട്ടുണ്ടെന്ന് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു. വ്യാപാരികൾക്കായുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, കാർഷിക വായ്പകൾ എന്നിവയെക്കുറിച്ച് സെക്രട്ടറി വിശദീകരണം നൽകി നാനാതുറകളിൽ പ്രയാസമനുഭവിക്കുന്നവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഏവർക്കും ഒരു സഹായം എന്നതാണ് കോ-വിൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സെക്രട്ടറി അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

്പകൾ, കാർഷിക വായ്പകൾ എന്നിവയെക്കുറിച്ച് സെക്രട്ടറി വിശദീകരണം നൽകി നാനാതുറകളിൽ പ്രയാസമനുഭവിക്കുന്നവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഏവർക്കും ഒരു സഹായം എന്നതാണ് കോ-വിൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സെക്രട്ടറി അറിയിച്ചു. ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി നാട് നേരിടുന്ന വിപത്തുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള വ്യത്യസ്തമായ ഇടപെടലുകളുമായി നിലകൊള്ളുന്ന മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ധനകാര്യസ്ഥാപനങ്ങൾക്ക് ഒരു വേറിട്ട മാതൃക തന്നെയാണ്.