ഇരുവൃക്കകളും തകരാറിലായി നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സർജറിക്കുള്ള വഴിതെളിഞ്ഞു. അതിനായി സുമനസ്സുകളുടെ സഹായഹസ്തം എത്തുമെന്ന് പ്രതീക്ഷിച്ച് മണ്ണാർക്കാട് സ്വദേശി മണികണ്ഠൻ്റെ കാത്തിരിപ്പ് ആരും കാണാതെ പോകരുത്.
മണ്ണാർക്കാട് : മണ്ണാർക്കാട് അരയങ്ങോട് സ്രാബിക്കൽ വീട്ടിൽ മണികണ്ഠന് ഇരുവൃക്കകളും തകരാറിലായിട്ട് നാല് വർഷത്തിലധികമായി. ഏറെ ആഗ്രഹിച്ച തുടക്കം കുറിച്ച ദാമ്പത്യജീവിതത്തിന് മൂന്നുമാസത്തെ ആയുസ്സു മാത്രമാണ് ഉണ്ടായത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്

ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് ബോധ്യപ്പെടുന്നത്. തുടർന്ന് നാട്ടുകാരുടെയും സന്നഗ്ദ പ്രവർത്തകരുടെയും സംഘടനകളുടെയും സഹായത്തിൽ 10 ലക്ഷം രൂപയോളം സ്വരൂപിച്ചു. വൃക്ക മാറ്റി വെക്കുന്നതിനു മുൻപ് ഒരു സർജറി കൂടി ആവശ്യമായി വന്നു അതിനായി രണ്ട് ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി ബാക്കി 8 ലക്ഷത്തിലധികം രൂപയാണ് ഇപ്പോൾ എക്കൗണ്ടിലുള്ളത്. നിയമ തടസ്സങ്ങൾ മൂലം സർജറിക്ക് കാലതാമസം നേരിട്ടു. എന്നാൽ കഴിഞ്ഞ ആഴ്ച സർജറി തീരുമാനിച്ച ആശുപത്രിയിൽനിന്ന് സർജറിക്കായി അഡ്മിറ്റ് ആവാൻ അറിയിപ്പു വന്നു. പക്ഷേ സ





ലവഴിക്കേണ്ടി ബാക്കി 8 ലക്ഷത്തിലധികം രൂപയാണ് ഇപ്പോൾ എക്കൗണ്ടിലുള്ളത്. നിയമ തടസ്സങ്ങൾ മൂലം സർജറിക്ക് കാലതാമസം നേരിട്ടു. എന്നാൽ കഴിഞ്ഞ ആഴ്ച സർജറി തീരുമാനിച്ച ആശുപത്രിയിൽനിന്ന് സർജറിക്കായി അഡ്മിറ്റ് ആവാൻ അറിയിപ്പു വന്നു. പക്ഷേ സർജറിയും തുടർചികിത്സയ്ക്കുമായി ആകെ ചിലവ് വരുന്നത് 25 ലക്ഷത്തിലധികം രൂപയാണ് എന്നാൽ നിർദ്ധന കുടുംബത്തിൽപ്പെട്ട ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പുറത്തിറങ്ങാൻ പോലും ആവാതെ ലോക്ക് ഡൗൺ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എന്നാലും പ്രതീക്ഷ കൈവിടാതെ സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന കാത്തിരിപ്പിലാണ് മണികണ്ഠനും കുടുംബവും. ആറു മക്കളിൽ ഇളയവനാണ് മണികണ്ഠൻ ഓപ്പറേഷൻ കഴിഞ്ഞ് മകൻ സുഖം പ്രാപിക്കണമെന്ന് ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് മണികണ്ഠൻ്റെ മാതാവ് ലക്ഷ്മി പറഞ്ഞു. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തി വരികയാണ് ഇൻഫോക്സ് എന്ന കമ്പനി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ എല്ലാമാസവും വീട്ടിൽ എത്തിക്കുന്നത് കൊണ്ടാണ് കുടുംബം കഴിയുന്നതെന്നും സർജറിക്കായി സഹായം നൽകണമെന്ന് മണികണ്ഠൻ പറഞ്ഞു. കോവിഡ് പ്രയാസങ്ങൾ മൂലം നേരിടുന്ന പ്രതിസന്ധി നിൽക്കുന്ന സാഹചര്യമാണ് ഉള്ളത് എന്നാലും നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായം മണികണ്ഠൻ്റെ കുടുംബത്തിന് ഉണ്ടാവണം എന്ന അഭ്യർത്ഥന നഗരസഭാ വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ മുന്നോട്ടുവച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.ആർ സെബാസ്റ്റ്യനും വാർഡ് കൗൺസിലർ വസന്തയും രക്ഷാധികാരികളായി നാട്ടുകാരുടെ സഹകരണത്തോടെയാണ് തുക സ്വരൂപിച്ചത് തുടർ ചികിത്സയ്ക്ക് സഹായം നൽകണമെന്ന് വാർഡ് കൗൺസിലർ വസന്ത അഭ്യർത്ഥിച്ചു. തുടക്കത്തിൽ തന്നെ തൻ്റെ പ്രിയതമന് രോഗാവസ്ഥ ഉണ്ടായെങ്കിലും നാളിതുവരെ നിഴലായി കൂടെ നിന്ന മണികണ്ൻ്റെ പ്രിയതമ സുജാതയ്ക്ക് വേണ്ടി തനിക്ക് ജീവിതത്തിലേക്ക് മടങ്ങണമെന്ന മണികണ്ഠൻ്റെ ആഗ്രഹ സഫലീകരണത്തിനായി നിങ്ങളാൽ കഴിയുന്ന സഹായം നൽകാവുന്നതാണ്. മണ്ണാർക്കാട് എസ്ബിഐയുടെ ശാഖയിൽ മണികണ്ഠൻ പേരിലുള്ള എക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. Name: Manikandan, A/C: 67358709091, IFSC : SBIN0070181, SBI Mannarkkad.