ലോക്ക് ഡൗൺ മൂലം ജീവിതം വഴിമുട്ടി തെങ്കര കുമ്പാരൻകുന്ന് കോളനിയിലെ മൺപാത്ര നിർമ്മാണ കുടുംബങ്ങൾ.
നിർമ്മാണത്തിനുള്ള മണ്ണ് ലഭിക്കാത്തതും കൈവശമുള്ള പാത്രങ്ങൾ വിൽപ്പന നടത്താനാവാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.
മണ്ണാർക്കാട് : തെങ്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുണ്ടക്കണ്ണി കുമ്പാരൻ കുന്നിലെ മൺപാത്രനിർമ്മാണ | കുടുംബങ്ങളാണ് ലോക്ക് ഡൗൺ മൂലം സാമ്പത്തിക പരാധീനതയിലായായത്. | 8 കുടുംബങ്ങളാണ് ഇവിടെയുള്ളത് മൺപാത്ര നിർമ്മാണമാണ് ഇവരുടെ ഏക ഉപജീവനമാർഗ്ഗം. നിർ

മ്മാണം പൂർത്തിയായ മൺപാത്രങ്ങളുടെ വിൽപനയ്ക്കായി പുറത്തിറങ്ങാനാവാതെ വന്നതിനാൽ നിർമാണത്തിനാവശ്യമായ മണ്ണിന് നൽകാനുള്ള പണമില്ലെന്ന് കോളനി വാസിയായ ചെള്ളി പറഞ്ഞു. പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ ഏക വരുമാനമാർഗം നിലച്ചതോടെ മരുന്നു വാങ്ങാൻ പോലും സാധിക്കുന്നില്ലെന്നും സർക്കാർ നൽകിയ റേഷനരിയിൽ ആണ് പട്ടിണിയില്ലാതെ കഴിയാൻ ആയതെന്നും ഭാര്യ കുഞ്ഞു മാളു പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി പദ്ധതിയിലൂടെ ലഭിച്ച തുക കൊണ്ട് പണികഴിച്ച വീടുകൾ തകർച്ചയുടെ ഭീഷണിയിലാണെന്നും പതിറ്റാണ്ടുകളായി യാതൊരു സഹായവും ലഭിക്കുന്നില്ലെന്നുമാണ





ഷനരിയിൽ ആണ് പട്ടിണിയില്ലാതെ കഴിയാൻ ആയതെന്നും ഭാര്യ കുഞ്ഞു മാളു പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി പദ്ധതിയിലൂടെ ലഭിച്ച തുക കൊണ്ട് പണികഴിച്ച വീടുകൾ തകർച്ചയുടെ ഭീഷണിയിലാണെന്നും പതിറ്റാണ്ടുകളായി യാതൊരു സഹായവും ലഭിക്കുന്നില്ലെന്നുമാണ് കോളനിവാസിയായ മണികണ്ഠൻ പറഞ്ഞത്. വർഷങ്ങളായി മൺപാത്രനിർമ്മാണം കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ഈ കുടുംബാംഗങ്ങൾ തലമുറകൾക്ക് മുമ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി കുടിയേറിപ്പാർത്തവരാണ്. വായ്പയെടുത്താണ് നിർമാണത്തിന് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാൽ വരുമാനം നിലച്ചതോടെ വായ്പയും മുടങ്ങിയിരിക്കുന്നു ഒരു സന്നദ്ധസംഘടനാ പ്രവർത്തകരും യാതൊരു സഹായവുമായി ഇവിടെ എത്തിയിട്ടില്ല. കിട്ടിയ റേഷൻ കൊണ്ട് മാത്രമാണ് ഇവർ ഉപജീവനം നയിക്കുന്നത് എന്നാൽ ചില കുടുംബങ്ങളുടെ റേഷൻ കാർഡ് നീലയായതും ഈ അവസരത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.