തെങ്കര മെഴുകും പാറയിൽ സ്വകാര്യവ്യക്തി തോട് കയ്യേറുന്നു എന്ന പരാതിയുമായി നാട്ടുകാർ. വിഷയവുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിർത്തി നിർണയം നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

29-04-2020 - 02:32 pm


തെങ്കര  :  കുന്തിപ്പുഴയുടെ കൈവഴിയായ പൊട്ടി തോട് കയ്യേറി നിർമാണം നടത്തുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. തോട് കൈയേറി നിർമ്മാണം നടത്തിയത് പ്രദേശ വാസികൾ തടഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പോ


post

ലീസ് തെങ്കര, പാലക്കയം വില്ലേജ് അധികൃതർ ഒറ്റപ്പാലം സബ് കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇഞ്ചിപ്പുളിൽ വിജയൻ പറഞ്ഞു. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസിയായ ഉണ്ണികൃഷ്ണൻ പറഞ്ഞു. ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകാത്ത വിധം മഴക്ക് മുൻപ് അധികൃതർ അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നിർമാണത്തിന് തെങ്കര പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Advertisement Advertisement Advertisement Advertisement Advertisement

രമായി പ്രശ്ന പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നിർമാണത്തിന് തെങ്കര പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.