പോലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് ലീഗ് നേതാവിന് എൽ ഡി എഫ് കൗൺസിലറുടെ മർദ്ധനം

29-04-2020 - 11:23 pm


മണ്ണാർക്കാട്   :  നാരങ്ങപറ്റ പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം ചൊല്ലിയുള്ള ഒത്തുതീർപ്പുചർച്ചക്ക് എത്തിയ മുസ്ലിം ലീഗ് പ്രവർത്തകനും എൽഡിഎഫ് കൗൺസിലറും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലീഗ് നേതാവിന് മർദ്ദനമേറ്റു. പോലീസ് സ്റ്റേഷന


post

ിൽ വെച്ചാണ് ലീഗ് പ്രവർത്തകനെ മർദ്ദിച്ചത് എന്നും പൊതുപ്രവർത്തകർക്ക് പോലും സംരക്ഷണം ലഭിക്കാത്ത സാഹചര്യമാണ് മണ്ണാർക്കാട് ഉള്ളതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. നഗരസഭാ കൗൺസിലറും ഡിവൈഎഫ്ഐ നേതാവുമായ മൻസൂർ ആണ് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സമദ് പൂക്കോടനെ മർദ്ദിച്ചത്. മുസ്ലീംലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും പൊതുപ്രവർത്തകനെ അപമാനിക്കുന്ന തരത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിനെതിരെ എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ലീഗ

Advertisement Advertisement Advertisement Advertisement Advertisement

ഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും പൊതുപ്രവർത്തകനെ അപമാനിക്കുന്ന തരത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിനെതിരെ എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഫൽ കളത്തിൽ പറഞ്ഞു. മർദ്ദിച്ച സംഭവത്തിൽ നഗരസഭാ കൗൺസിലർ മൻസൂറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് മണ്ണാർക്കാട് സിഐ എം. കെ. സജീവ് അറിയിച്ചു.