പതിറ്റാണ്ടുകളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവാതെ പൂത്തിരിത്തിക്കുന്ന് പ്രദേശം.

04/25/2020 - 10:38 pm


മണ്ണാർക്കാട്   :  കുളപ്പാടം പൂന്തുരുത്തിക്കുന്ന് പ്രദേശത്ത് താമസിക്കുന്ന 40 കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം നേരിടുന്നത്. വെള്ളത്തിനായുള്ള ഏകാശ്രയം പ്രദേശത്തുള്ള പഞ്ചായത്ത് കിണറാണ് എന്നാൽ വേനൽക്കാലത്ത് അതിലും വെള്ളം ലഭിക്കുന്നില


post

്ല. കുടിവെള്ള പദ്ധതിക്കായി ടാങ്കും അനുബന്ധ സംവിധാനം ഒരുക്കിയെങ്കിലും ഒരുവർഷമായി അതും പ്രവർത്തനരഹിതമാണെന്ന പരാതിയാണ് പ്രദേശത്തെ വീട്ടമ്മമാർ ഉന്നയിച്ചത്. 45 വർഷത്തിലധികമായി ഇവിടത്തുകാർ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്നു. മാറി മാറി വരുന്ന സർക്കാരുകളുടെ പ്രഖ്യാപനം അല്ലാതെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ ഇവിടെ പദ്ധതിക്ക് അനുമതി ലഭിച്ചു എന്ന കാരണം പറഞ്ഞ് നടപ്പിലാക്കാനിരുന്ന മറ്റൊരു പദ്ധതിയും മുടങ്ങിയെന്നും പ്രദേശവാസിയായ സുന്ദരൻ പറഞ്ഞു. അദാലത്തിൽ കളക്ടർ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്

Advertisement Advertisement Advertisement Advertisement Advertisement

ുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ ഇവിടെ പദ്ധതിക്ക് അനുമതി ലഭിച്ചു എന്ന കാരണം പറഞ്ഞ് നടപ്പിലാക്കാനിരുന്ന മറ്റൊരു പദ്ധതിയും മുടങ്ങിയെന്നും പ്രദേശവാസിയായ സുന്ദരൻ പറഞ്ഞു. അദാലത്തിൽ കളക്ടർ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അടിയന്തരമായി കുടിവെള്ള പദ്ധതിക്കായി നടപടി ഉണ്ടാകുമെന്ന് അറിയിച്ചതിൻ്റെ വിശദാംശങ്ങൾ നന്ദകുമാർ പങ്കുവെച്ചു. കൊറോണ പ്രതിരോധത്തിന് ശുചിത്വം പാലിക്കണമെന്ന നിർദേശം അനുസരിക്കാൻ ആവശ്യമായ വെള്ളത്തിന് നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പണം നൽകേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അതികൃതർ തയ്യാറായില്ലെങ്കിൽ സർക്കാർ നിർദ്ദേശം മറികടന്ന് സമരമുഖത്തേക്ക് ഇറങ്ങുമെന്നാണ് പൂന്തിരിത്തിക്കുന്ന് നിവാസികൾ അധികൃതർക്ക് നൽകുന്ന മുന്നറിയിപ്പ്.