ലോക്ക്ഡൗൺ പ്രതിസന്ധിയിലും മണികണ്ഠനുള്ള സഹായമെത്തിച്ച് കരുണയുടെ ഉറവ വറ്റാത്ത നിരവധി മനുഷ്യമനസ്സുകൾ.

30-04-2020 - 10:50 pm


മണ്ണാർക്കാട്   :  ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവിതം നിലനിർത്തുന്ന മണികണ്ണൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രാദേശിക വാർത്ത നൽകിയ റിപ്പോർട്ടിൻ്റെ സ്ഥാനത്തിൽ മണ്ണാർക്കാട് അരയങ്ങോട്ട് സ്വദേശി മണികണ്ഠന


post

് നിരവധി കാരുണ്യം തുളുമ്പുന്ന മനുഷ്യമനസ്സുകളുടെ സഹായ പ്രവാഹം. നിരവധി പേരാണ് മണികണ്ഠൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുള്ളത് ലോക്ക് ഡൗൺ മൂലം സമൂഹം സാമ്പത്തികമായി വളരെ ഞെരുക്കത്തിൽ ആണെങ്കിലും കരുണയുടെ ഉറവ വറ്റാത്ത മനസ്സുള്ള പൊതുസമൂഹം തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുന്നുണ്ട്. 100 രൂപയെങ്കിലും എത്തിക്കാൻ തയ്യാറായ വരും ഏറെയാണ് ചെറുതും വലുതുമായി നാലുദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ മാസങ്ങളോളമായി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഇൻഫോക്സ്

Advertisement Advertisement Advertisement Advertisement Advertisement

ന്നുണ്ട്. 100 രൂപയെങ്കിലും എത്തിക്കാൻ തയ്യാറായ വരും ഏറെയാണ് ചെറുതും വലുതുമായി നാലുദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ മാസങ്ങളോളമായി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഇൻഫോക്സ് കമ്പനിയുടെ മാനേജ്മെൻ്റും സ്റ്റാഫും ചേർന്ന് സ്വരൂപിച്ച 16810 രൂപയുടെ ചെക്ക് മണികണ്ഠന് കൈമാറി ഇൻഫോക്സ് ജീവനക്കാരായ ഹരീഷും ശ്രീരാഗും മണികണ്ഠൻ്റെ ഭവനത്തിൽ എത്തിയാണ് തുകയ്ക്കുള്ള ചെക്ക് കൈമാറിയത്. സർജറി നടക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാതെ മരവിച്ച മനസ്സുമായി കഴിഞ്ഞിരുന്ന മണികണ്ഠനെ തേടി നിരവധി പേരുടെ സഹായം എത്തിയത് വലിയൊരു പ്രതീക്ഷക്കാണ് ഇടം നൽകിയത്. സമൂഹ മനസ്സുകളുടെ കാരുണ്യത്താൽ സർജറി കഴിഞ്ഞ് ജീവിതത്തിലേക്ക് ഒരു മടക്കം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മണികണ്ഠനും കുടുംബവും.