സുദൃഢമായ ഗുരു ശിഷ്യബന്ധത്തിൻ്റെ ഉദാത്ത മാതൃകയായി കോട്ടോപ്പാടം സ്കൂൾ. 500 വിദ്യാർത്ഥികളുടെ കുടുംബങ്ങളിൽ സ്നേഹ സ്പർശം ഭക്ഷ്യകിറ്റുകൾ എത്തിച്ചു.

01-05-2020 - 06:10 pm


കോട്ടോപ്പാടം  :  ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ പ്രയാസങ്ങൾ നേരിടുന്ന അഞ്ഞൂറ് വിദ്യാർത്ഥികളുടെ വീടുകളിലേക്ക് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻ്ററി സ്കൂളിലെ അധ്യാപകർ അവശ്യസാധനങ്ങളടങ്ങിയ "സ്നേഹ സ്പർശം" ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. സ


post

്കൂൾ അങ്കണത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി നടന്ന ലളിതമായ ചടങ്ങിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ "സ്നേഹ സ്പർശം" കിറ്റുകൾ വീടുകളിലെത്തിക്കുന്നതിനായി സ്കൂൾ എൻ.സി.സി, എൻ.എസ്.എസ് വോളൻ്റിയർമാർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കല്ലടി അബൂബക്കർ,ബിന്ദു കളപ്പാറ, പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി,പ്രിൻസിപ്പാൾ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി,പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കല്ലടി അബ്ദു, മാനേജർ റഷീദ് കല്ലടി,ടി.ടി.ഉസ്മാൻ ഫൈസി, കെ.ടി.അബ്ദുള്ള, ഹമീ

Advertisement Advertisement Advertisement Advertisement Advertisement

കല്ലടി അബൂബക്കർ,ബിന്ദു കളപ്പാറ, പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി,പ്രിൻസിപ്പാൾ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി,പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കല്ലടി അബ്ദു, മാനേജർ റഷീദ് കല്ലടി,ടി.ടി.ഉസ്മാൻ ഫൈസി, കെ.ടി.അബ്ദുള്ള, ഹമീദ് കൊമ്പത്ത്, പി.ശ്യാമപ്രസാദ്, എം.പി.സാദിഖ്‌,കെ.മൊയ്തുട്ടി,കെ.എസ്.മനോജ്,പി.ഗിരീഷ്,കെ.സാജിത് ബാവ,വി.പി.ഷൗക്കത്ത്,വി.പി.സലാഹുദ്ദീൻ പ്രസംഗിച്ചു.അധ്യാപകരായ തരുൺ സെബാസ്റ്റ്യൻ, പി.മനോജ്,ടി.പി.സലീം,ബാബു ആലായൻ,കെ.എം.മുസ്തഫ,മുസ്തഫ മുണ്ടയിൽ, സി.റഫീഖ്,സി.ടി.ലത്തീഫ്,പി.പി.മുഹമ്മദലി,വോളൻ്റിയർമാരായ ജാബിർ മുഹ്സിൻ,മുഹമ്മദ് ബാസിത്ത്, അൻഷിഫ്,ഹർഷദ്,സൈഫുദ്ദീൻ വിതരണത്തിന് നേതൃത്വം നൽകി. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ രണ്ടായിരത്തിലധികം വിദ്യാർത്ഥികളുള്ള വിദ്യാലയത്തിലെ ക്ലാസ്സ് അധ്യാപകരും പി.ടി.എ,ഒ.എസ്.എ തുടങ്ങിയവയും ചേർന്നാണ് അർഹരായ കുട്ടികളെ തെരഞ്ഞെടുത്തത്.സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്നാണ് സ്നേഹസ്പർശത്തിനായി തുക സമാഹരിച്ചത്.