തെങ്കര മല്ലീശ്വരൻ കുടിവെള്ള പദ്ധതിയിലെ നിരവധി ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്തുന്നില്ല.

01-05-2020 - 07:50 pm


തെങ്കര  :  തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ മല്ലീശ്വരൻ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായി 35 കുടുംബങ്ങൾ ആണുള്ളത് 2017 - 18 സാമ്പത്തികവർഷത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സീമ കൊണ്ടശ്ശേരിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ച


post

ിലവഴിച്ച് നിർമ്മിച്ച പദ്ധതിയിൽ ജല സംഭരണി സ്ഥാപിച്ചിട്ടില്ല. ഒഴുകുപാറ സെൻററിൽ ഉള്ള കുഴൽ കിണറിൽ നിന്നാണ് ജലവിതരണം നടക്കുന്നത് ദിവസത്തിൽ ഒരു മണിക്കൂർ വച്ച് നേരിട്ട് പമ്പ് ചെയ്യുന്നത് കൊണ്ട് ഉയരങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളം എത്തുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒരു മണിക്കൂർ മാത്രമാണ് വെള്ളം ലഭിക്കുക, മഴക്കാലം കറണ്ട് ഇല്ലാത്ത അവസ്ഥയിൽ ദിവസങ്ങളോളം വെള്ളം കിട്ടാറില്ല എന്നും ജലസംഭരണി സ്ഥാപിക്കണമെന്നും കോളനി നിവാസിയായ പ്രജിത പറഞ്ഞു. ഒരു മണിക്കൂർ കൊണ്ട് ആവശ്യമായ വെള്ളം ലഭിക്കും പക്ഷേ തങ്ങളുടെ വീട് ഉയരത്ത

Advertisement Advertisement Advertisement Advertisement Advertisement

വെള്ളം ലഭിക്കുക, മഴക്കാലം കറണ്ട് ഇല്ലാത്ത അവസ്ഥയിൽ ദിവസങ്ങളോളം വെള്ളം കിട്ടാറില്ല എന്നും ജലസംഭരണി സ്ഥാപിക്കണമെന്നും കോളനി നിവാസിയായ പ്രജിത പറഞ്ഞു. ഒരു മണിക്കൂർ കൊണ്ട് ആവശ്യമായ വെള്ളം ലഭിക്കും പക്ഷേ തങ്ങളുടെ വീട് ഉയരത്തിൽ ആയതിനാൽ വെള്ളം എത്താൻ താമസം എടുക്കുന്നതും ഫോഴ്സ് കുറവും മൂലമാണ് മതിയായ വെള്ളം ലഭിക്കാത്തത് എന്നും പഞ്ചായത്ത് അധികൃതരോ വാർഡ് മെബറോ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും പ്രദേശവാസിയായ രമണി പറഞ്ഞു. ജലസംഭരണിയും അനുബന്ധ സംവിധാനങ്ങളും അടങ്ങിയതാണ് പദ്ധതി എന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പിലായിട്ടില്ലെന്നും അടിയന്തരമായി ജല സംഭരണി സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണമെന്നും പൊതുപ്രവർത്തകനായ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. നേരിട്ട് പമ്പ് ചെയ്യുന്നതുമൂലം പൈപ്പ് പൊട്ടുന്നതും ഉയരത്തിലുള്ളവർക്ക് വെള്ളം ലഭിക്കാത്തതും മാത്രമല്ല കറൻറ് ഇല്ലെങ്കിൽ വെള്ളം പോലും ലഭിക്കില്ല അതുകൊണ്ട് അടിയന്തരമായി ജലസംഭരണ സ്ഥാപിക്കാൻ അധികൃതരുടെ ഇടപെടൽ ആണ് ഇനി വേണ്ടത്.