കണ്ണുകൾക്ക് കാഴ്ച്ചയില്ലെങ്കിലും കണ്ണടക്കും മുൻപ് ചോർന്നൊലിക്കാത്ത ഒരു ഭവനം വേണമെന്ന ആഗ്രഹവുമായി ചേറുംകുളം നിവാസിയായ വൃദ്ധ മാതാവ് അമ്മു.

01-05-2020 - 07:54 pm


മണ്ണാർക്കാട്   :  ചേറുംകുളം പടിഞ്ഞാറൻ കുന്ന് നിവാസിയായ 75 കാരി അമ്മുവിൻ്റെ അവസ്ഥയാണിത് ജന്മനാ ഇടതു കണ്ണിന് കാഴ്ചയില്ല പ്രായാധിക്യവും പ്രമേഹവും രക്തസമ്മർദ്ദവും പിടികൂടിയായതോടെ വലതു കണ്ണിലും ഇരുട്ട് ബാധിച്ചു. ഭർത്താവ് 13 വർഷങ്ങൾക്ക് മുൻപ് മരണപ്


post

പെട്ടു. രണ്ടു പെൺമക്കളെ വിവാഹം കഴിച്ചുവെങ്കിലും വാർധക്യത്തിൽ അമ്മയുടെ പരിചരണം ഏറ്റെടുത്ത് ഇളയമകൾ മോഹിനിയും കുടുംബവും ഇപ്പോൾ അമ്മുവിൻ്റെ കൂടെ ആണ് താമസം. അതിനൊന്നുമല്ല ഇവിടെ പ്രാധാന്യം അമ്മയും മകളും ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത് തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഭവനത്തിലാണെന്നുള്ളതിനാണ്. കയറിക്കിടക്കാൻ ഒരു ഭവനം വേണം അതിനായി അധികൃതരുടെ കനിവുണ്ടാകണം. ചോർന്നൊലിക്കാത്തഒരു ഭവനത്തിൽ കിടന്ന് കണ്ണടക്കണം എന്ന ഒരു ആഗ്രഹം മാത്രമാണ് അമ്മുവിനുള്ളത്. 13 വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഇഎംഎസ് ഭ

Advertisement Advertisement Advertisement Advertisement Advertisement

ുന്ന ഭവനത്തിലാണെന്നുള്ളതിനാണ്. കയറിക്കിടക്കാൻ ഒരു ഭവനം വേണം അതിനായി അധികൃതരുടെ കനിവുണ്ടാകണം. ചോർന്നൊലിക്കാത്തഒരു ഭവനത്തിൽ കിടന്ന് കണ്ണടക്കണം എന്ന ഒരു ആഗ്രഹം മാത്രമാണ് അമ്മുവിനുള്ളത്. 13 വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഇഎംഎസ് ഭവന പദ്ധതി പ്രകാരമുള്ള തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നും 75 വയസ്സ് കഴിഞ്ഞ അമ്മുവിൻ്റെ പേരിലുള്ള സ്ഥലത്ത് വീട് അനുവദിക്കാൻ കഴിയില്ലെന്നും ആണ് പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്ന് മകൾ മോഹിനി പറഞ്ഞു. മാറിമാറിവരുന്ന സർക്കാരുകൾ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് പൊതുപ്രവർത്തകൻ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഈ കുടുംബത്തിന് സമ്മാനിച്ചത് ചോർന്നൊലിച്ച് വീടിനകത്ത് മുഴുവൻ വെള്ളം കയറി ഉറക്കമില്ലാത്ത രാത്രികളാണ്. മഴക്കാലം എത്തിയാൽ ഉള്ള കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയപ്പാടോടെ കഴിയുന്ന ഈ കുടുംബത്തിൻ്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതരുടെ അടിയന്തര ഇടപെടൽ...... അത് അനിവാര്യമാണ്.