റേഷൻ കാർഡ് വിതരണത്തിലെ അപാകത: ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ

01-05-2020 - 09:06 pm


മണ്ണാർക്കാട്  :  ദാരിദ്ര രേഖയ്ക്ക് താഴെയുള്ള നിരവധി കുടുംബങ്ങളാണ് റേഷൻ കാർഡ് വിതരണത്തിലെ അപാകത മൂലം പട്ടിണിയുടെ വക്കിലെത്തി നിൽക്കുന്നത്. പല കുടുംബങ്ങൾക്കും മഞ്ഞ കാർഡിനു പകരം നീല കാർഡ് ആണ് ലഭിച്ചിട്ടുള്ളത്. ഈ ഒരു കാരണം കൊണ്ട് മാത്രം അവർക്ക്


post

ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണ്. താലൂക്കിൽ എല്ലായിടത്തും ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ ഏറെയാണ്. മഞ്ഞ കാർഡിനുള്ള അപേക്ഷ നൽകി നിരവധി തവണ വകുപ്പുതല ഓഫീസുകളിൽ കയറി ഇറങ്ങിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ചേറുംകുളം നിവാസിയായ അമ്പലപറമ്പ് വീട്ടിൽ അമ്മാളുവിൻ്റെ പരാതി. മാനസിക രോഗത്തിന് ചികിത്സയിലുള്ള ഏകമകനാണ് കൂട്ടിനുള്ളത് പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിൻ്റെ പണി പൂർത്തിയാവാത്തതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച കൂരയിലാണ് ഈ അമ്മയും മകനും അന്തിയുറങ്ങുന്നത്. തങ്ങൾക

Advertisement Advertisement Advertisement Advertisement Advertisement

മ്മാളുവിൻ്റെ പരാതി. മാനസിക രോഗത്തിന് ചികിത്സയിലുള്ള ഏകമകനാണ് കൂട്ടിനുള്ളത് പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിൻ്റെ പണി പൂർത്തിയാവാത്തതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച കൂരയിലാണ് ഈ അമ്മയും മകനും അന്തിയുറങ്ങുന്നത്. തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം എല്ലാം നഷ്ടപ്പെട്ടെന്നും അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്നുമാണ് അമ്മാളു ആവശ്യപ്പെടുന്നത്. നീല കാർഡ് ആയതിൻ്റെ പേരിൽ ചികിത്സക്കായുള്ള സഹായമോ, പഞ്ചായത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളോ റേഷനോ ലഭിക്കുന്നില്ലെന്നതാണ് പ്രദേശത്തുള്ള മറ്റൊരു വീട്ടമ്മയുടെ പരാതി. ഇത് ഒരു പ്രദേശത്തുള്ളവരുടെ മാത്രം അവസ്ഥയല്ല, റേഷൻ കാർഡ് നീലയായി പോയതിനെ പേരിൽ ലഭിക്കേണ്ട എല്ലാ ആനുകൂല്യവും നഷ്ടപ്പെടുന്നത് നിരവധി പേർക്കാണ്. ഇത്തരത്തിൽ ഒരു പ്രതിസന്ധിഘട്ടം നേരിടേണ്ടിവരുമ്പോൾ അതിൻ്റെ ഗുണഫലം ലഭിക്കുക. അർഹതപ്പെട്ടവർക്ക് ഉള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി താൽക്കാലിക സംവിധാനം ഒരുക്കാനുള്ള നടപടി എങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.