സ്വദേശത്തേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായി മണ്ണാർക്കാട് പൂരത്തിനെത്തിയ അമ്യൂസ്മെൻറ് കാർണിവൽ നടത്തിപ്പുകാരും തൊഴിലാളികളും.

13-05-2020 - 10:59 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് പൂരത്തിന് അമ്യൂസ്മെൻറ് ഉപകരണങ്ങളുമായി 50 പേരടങ്ങുന്ന സംഘമാണ് മണ്ണാർക്കാട് എത്തിയത്. മണ്ണാർക്കാട് പൂരം കഴിഞ്ഞ് ഉപകരണങ്ങൾ അഴിച്ച് മാറ്റുന്നതിനു മുൻപ് തന്നെ സമ്പൂർണ്ണ ലോക്ക് ഡൗണായിലോക്ക് ഡൗണിന് മുൻപേ പകുതിപ്പേർ സ്വ


post

ദേശത്തേക്ക് മടങ്ങിയിരുന്നു. നടത്തിപ്പുകാർക്കും ജീവനക്കാർക്കും പുറമേ മരണക്കിണർ നടത്തുന്ന നാലു സ്ത്രീകൾ അടക്കം 20 പേരാണ് മടക്കത്തിനായുള്ള കാത്തിരിപ്പുമായി ക്ഷേത്രത്തിനു സമീപമുള്ള ടെൻ്റിൽ കഴിഞ്ഞു വരുന്നത്. നഗരസഭാ അധികൃതർ എത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പുരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ അരിയും പലവ്യഞ്ജനങ്ങളും നൽകി വരുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇനിയും ഇവിടെ തുടരേണ്ടി വന്നാൽ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും തിരികെ പോകുവാൻ ഉള്ള നടപട

Advertisement Advertisement Advertisement Advertisement Advertisement

ല. പുരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ അരിയും പലവ്യഞ്ജനങ്ങളും നൽകി വരുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇനിയും ഇവിടെ തുടരേണ്ടി വന്നാൽ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും തിരികെ പോകുവാൻ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആണ് നടത്തിപ്പുകാരനായ സഞ്ജയ് ശർമ ആവശ്യപ്പെടുന്നത്. ഭാര്യയും കുട്ടികളും അടങ്ങുന്ന സംഘമാണ് ഇവിടെ കുടുങ്ങി പോയതെന്ന് മരണ കിണർ നടത്തിപ്പുകാരനായ ജില്ലാ നി മോമൻ പറഞ്ഞു. ഇവർക്ക് വേണ്ട സഹായങ്ങളും വെള്ളവും മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും നൽകി വരുന്നുണ്ടെന്ന് കെടിഎം ഹൈസ്കൂൾ റിട്ട അധ്യാപിക ശാന്തിനികേതനിൽ ഭാരതി പറഞ്ഞു. നാട്ടിലെത്തി കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹത്തോടെ കഴിയുന്ന തൊഴിലാളികൾക്ക് മടങ്ങാൻ ട്രെയിൻ ഗതാഗതം പുനരാരംഭിക്കണം അല്ലാത്തപക്ഷം മടങ്ങാൻ വേണ്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷയുടെ അനുമതി ലഭിക്കണം അതിനുള്ള കാത്തിരിപ്പിലാണിവർ.