73-ാം വയസിലും നഴ്സിങ്ങ് രംഗത്ത് കർമ്മനിരതയായി നഴ്സിങ്ങ് സൂപ്രണ്ട് സുബലക്ഷ്മി അമ്മ.

13-05-2020 - 11:05 pm


മണ്ണാർക്കാട്   :  50 വർഷത്തെ സേവനം പൂർത്തിയാക്കി എഴുപത്തിമൂന്നാം വയസ്സിലും സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന സുബലക്ഷ്മി അമ്മ. 1970 ൽ മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി സേവനം തുടങ്ങി അട്ടപ്പാടി ട്രൈബൽ ഹോസ്പിറ്റൽ മണ്ണാർക്കാട് താലൂക്


post

ക് ആശുപത്രി പാലക്കാട് ജില്ലാ ആശുപത്രി പഴയ്യന്നൂർ ഗവൺമെൻറ് ഹോസ്പിറ്റൽ തുടങ്ങിയിടങ്ങളിൽ സേവനമനുഷ്ഠിച്ച് രണ്ടായിരത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് സർവീസിൽനിന്ന് വിരമിച്ചു. വിശ്രമ ജീവിതത്തിലേക്ക് കടക്കാതെ ഇന്നും ന്യൂ അൽമ ആശുപത്രിയിൽ സൂപ്രണ്ട് ആയി തുടരുകയാണ് സുബ്ബലക്ഷ്മി അമ്മ. തൻ്റെ സേവനത്തിലൂടെ കൈവന്ന അനുഭവജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സുബ്ബലക്ഷ്മി സഹപ്രവർത്തകർക്ക് ഒരു പ്രജോദനം കൂടിയാണ്. കടന്നു വന്ന സേവനപാതയുടെ വിശദാംശങ്ങൾ സുബലക്ഷ്മി പങ്കുവച്ചു. ജീവിതത്തിൽ മറ

Advertisement Advertisement Advertisement Advertisement Advertisement

ൻ്റെ സേവനത്തിലൂടെ കൈവന്ന അനുഭവജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സുബ്ബലക്ഷ്മി സഹപ്രവർത്തകർക്ക് ഒരു പ്രജോദനം കൂടിയാണ്. കടന്നു വന്ന സേവനപാതയുടെ വിശദാംശങ്ങൾ സുബലക്ഷ്മി പങ്കുവച്ചു. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി മനസ്സിലുള്ളത് തങ്ങളുടേതല്ലാത്ത കാരണത്താൽ മൂന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവമാണെന്നും മരണംവരെ സേവനത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുബ്ബലക്ഷ്മി അമ്മ പറഞ്ഞു. കൊറോണ ആയത് കൊണ്ട് ഇപ്പോൾ വീട്ടിലിരിക്കുകയാണ്. നഴ്സസ് ഡേ ആയതുകൊണ്ടാണ് സുബലക്ഷ്മി അമ്മ ആശുപത്രിയിൽ എത്തിയത് നഴ്സസ് ഡേ ആഘോഷങ്ങളിലും സുബ്ബലക്ഷ്മി അമ്മ പങ്കുകൊണ്ടു. സുബ്ബലക്ഷ്മിയുടെ അനുഭവപാഠവവും അർപ്പണമനോഭാവവും ഒരുമിച്ചുള്ള സേവന വേളകളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി ഡോക്ടർ കമ്മാപ്പ പറഞ്ഞു ലോകത്താകമാനമുള്ള നഴ്സുമാർക്കുള്ള ആശംസയും ഡോക്ടർ അറിയിച്ചു