വൈദ്യുതി ഭവൻ യാഥാർത്ഥ്യമാവുന്നു.... പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മണ്ണാർക്കാട് : കെഎസ്ഇബി മായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒറ്റ കെട്ടിടത്തിൽ സജ്ജമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത വൈദ്യുതി ഭവൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആണ്ടിപ്പാടത്തുള്ള 110 കെവി സബ്സ്റ്റേഷൻ്റെ സമീപത്തായി കെഎസ്ഇബിയുടെ അധീനതയി

ലുള്ള സ്ഥലമാണ് കെട്ടിടനിർമാണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. നിയന്ത്രണങ്ങൾ നിൽക്കുന്നതു മൂലം നിർമ്മാണോദ്ഘാടനം ഒഴിവാക്കി. മഴയില്ലാത്ത സമയം നോക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോക്ടർ പി രാജൻ പ്രാദേശികം ന്യൂസിനോട് പറഞ്ഞു. പതിനായിരം സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലായി രൂപകല്പന ചെയ്തിട്ടുള്ള വൈദ്യുതി ഭവൻ്റെ ഒന്നാം നിലയിൽ സെക്ഷൻ ഓഫീസ്, സ്റ്റോർ, ബില്ലിഗ് സംവിധാനം എന്നിവയും രണ്ടാം നിലയിൽ ഡിവിഷൻ ഓഫീസും ട്രാൻസ്മിഷൻ ഓഫീസും ആണ് സജ്ജീകരിക്കുക. മൂന്നാം നിലയിൽ ആസന്നഭാവി





വയർ ഫീറ്റിൽ മൂന്നു നിലകളിലായി രൂപകല്പന ചെയ്തിട്ടുള്ള വൈദ്യുതി ഭവൻ്റെ ഒന്നാം നിലയിൽ സെക്ഷൻ ഓഫീസ്, സ്റ്റോർ, ബില്ലിഗ് സംവിധാനം എന്നിവയും രണ്ടാം നിലയിൽ ഡിവിഷൻ ഓഫീസും ട്രാൻസ്മിഷൻ ഓഫീസും ആണ് സജ്ജീകരിക്കുക. മൂന്നാം നിലയിൽ ആസന്നഭാവിയിൽ വരാനിരിക്കുന്ന 220 കെ വി സബ്സ്റ്റേഷൻ ഡിവിഷൻ ഓഫീസ് ചെറുകിട ഉൽപാദനവുമായി ബന്ധപ്പെട്ട ഓഫീസുകളും ആണ് ഉണ്ടാവുകയെന്ന് ഡോക്ടർ രാജൻ വിശദീകരിച്ചു. വളരെക്കാലം മണ്ണാർക്കാട് സേവനമനുഷ്ഠിക്കുകയും മണ്ണാർക്കാട് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റി എടുത്ത ഓപ്പറേഷനൻ അനന്തയിലും വൈദ്യുത വിഭാഗമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഡോക്ടർ പി രാജൻ. മണ്ണാർക്കാട് കെഎസ്ഇബിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി 220 കെ വി സബ്സ്റ്റേഷൻ വൈദ്യുത ഭവൻ എന്നിവക്കുള്ള എല്ലാ നടപടികളും പൂർത്തിയാക്കി ആസന്നഭാവിയിൽ പടിയിറങ്ങാൻ ഇരിക്കുകയാണ് അദ്ദേഹം. സേവന കാലയളവിൽ KSEB യുമായി ബന്ധപ്പെട്ടുള്ള ആനുകാലിക പരിണാമങ്ങളുടെ രൂപകല്പനയിൽ ഉള്ള വ്യത്യസ്ഥയിൽ തൻ്റെ കയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് ഡോക്ടർ പി രാജൻ. അത് ചരിത്രത്തിൽ ഇടം നേടും.