20 രൂപക്ക് ഉച്ചയൂണൊരുക്കി കുടുംബശ്രീ ജനകീയ ഹോട്ടൽ തച്ചമ്പാറയിൽ പ്രവർത്തനമാരംഭിച്ചു.

15-05-2020 - 10:22 pm


തച്ചമ്പാറ  :  സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്തിലെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തച്ചമ്പാറയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസി. ഒ.പി. ഷെരീഫ് ജനകീയ ഹോട്ടലിൻ്റ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ അ


post

ംഗങ്ങൾക്കാണ് ജനകീയ ഹോട്ടൽ നടത്തിപ്പ് ചുമതല. 4 ലക്ഷം രൂപയുടെ പദ്ധതിയിൽ മൂന്നു ലക്ഷം സബ്സിഡി ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ ഹോട്ടൽ പദ്ധതി നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഒ.പി. ഷെരീഫ് പറഞ്ഞു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കുള്ള ഉച്ചയൂണ് ജനകീയ ഹോട്ടൽ വഴി ലഭ്യമാകും. ഒരു മണി മുതൽ 2 മണി വരെയാണ് ഉച്ചയൂൺ ലഭ്യമാക്കുക. അല്ലാതെ ഹോട്ടലിൽ മുഴുവൻ സമയവും മറ്റു ഭക്ഷ്യവിഭവങ്ങളും ലഭ്യമാകും. വിശപ്പ് രഹിത പദ്ധതി നടത്തിപ

Advertisement Advertisement Advertisement Advertisement Advertisement

രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കുള്ള ഉച്ചയൂണ് ജനകീയ ഹോട്ടൽ വഴി ലഭ്യമാകും. ഒരു മണി മുതൽ 2 മണി വരെയാണ് ഉച്ചയൂൺ ലഭ്യമാക്കുക. അല്ലാതെ ഹോട്ടലിൽ മുഴുവൻ സമയവും മറ്റു ഭക്ഷ്യവിഭവങ്ങളും ലഭ്യമാകും. വിശപ്പ് രഹിത പദ്ധതി നടത്തിപ്പിനായി സപ്ലൈകോ വഴി പത്തു രൂപയുടെ അരിയും ഒരു ഊണിന് പത്ത് രൂപ വച്ച് കുടുംബശ്രീമിഷനും നൽകും. ലോക്ക് സൗൺ അവസാനിക്കുന്ന മുറക്ക് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാമെനുള്ള പ്രതീക്ഷയാണുള്ളത് നടത്തിപ്പുകാരി വി. റഹ്മത്ത് പറഞ്ഞു. അഞ്ച് വനിതകളുടെ കൂട്ടായ്മയിലാണ് വനിതാ ഹോട്ടലിൽ പ്രവർത്തനം. 20 രൂപയ്ക്ക് ഉച്ചയൂൺ നൽകുന്ന പദ്ധതി പൊതുജനത്തിന് വലിയൊരു ആശ്വാസമാകും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാർസൽ സംവിധാനം മാത്രമാണ് ആരംഭിച്ചിട്ടുള്ളത് തച്ചമ്പാറ പഞ്ചായത്ത് പ്രസി.രമണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ.പി മൊയ്തു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജു പഴുക്കാത്തറ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ശ്രീരേഖ കുടുംബശ്രീ ചെയർപേഴ്സൺ അന്നമ്മ ജോസഫ് മെമ്പർമാരായ പുഷ്പലത, സുജാത, നൗഷാദ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.