
ചെന്നൈയിൽ നിന്നെത്തിയ കാരാകുർശ്ശി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
മണ്ണാർക്കാട് : പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി(49), ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി പതിനൊന്ന് പേരടങ്ങുന്ന സംഘത്തോടൊപ്പം ഒരു ടെമ്പോ ട്രാവലറിൽ മെയ് എട്ടിന് രാവിലെ 9 മണിക്ക് വാളയാർ ചെക്പോസ്റ്റിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിൽ നിരീക്ഷണത്തിൽ പോവുകയാണുണ്ടായത്. നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് നാലര മണിക്കൂറോളം അതിർത്തി





യിൽ ചിലവഴിച്ചിരുന്നു. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക രജിസ്ട്രേഷൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷമാണ് ഭവനത്തിലേക്ക് മടങ്ങിയത്. മെയ് 14ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. തുടർന്ന് വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ തുടരവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുള്ള മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം സ്വദേശി ഉൾപ്പെടെ ഒൻപതായി. ഇവർക്ക് പുറമെ ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിഞ്ഞ് വരുകയാണ്