പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സി.ഐ.ടി.യു മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി കോടതിപ്പടി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

19-06-2020 - 12:29 am


മണ്ണാർക്കാട്  :  പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സി.ഐ.ടി.യു മണ്ണാർക്കാട് മുൻസിപ്പൽ കമ്മറ്റിയുടെ പ്രതിഷേധം കോടതിപ്പടി പെട്രോൾ പമ്പിനു മുന്നിൽ അരങ്ങേറി. സമരം സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി കെ.പി. മസൂദ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മുൻസിപ്പൽ സെക


post

്രട്ടറി കെ.പി ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം പി. ദാസൻ ഡിവിഷൻ കമ്മറ്റി അംഗങ്ങളായ ദാസപ്പൻ, കെ.പി അഷ്റഫ് എന്നിവർ പങ്കെടുത്തു ഡിവിഷൻ ജോയിൻ സെക്രട്ടറി ഹക്കീം മണ്ണാർക്കാട് സ്വാഗതവും ഡിവിഷൻ കമ്മറ്റി അംഗം പ്രഭാകരൻ നന്ദിയും പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement