പെട്രോൾ ഡീസൽ വില വർദ്ധന . വണ്ടി തള്ളൽ സമരവുമായി കാത്തിരപ്പുഴ യൂത്ത് കോൺ: മണ്ഡലം കമ്മിറ്റി.
കാഞ്ഞിരപ്പുഴ : പെട്രോൾ ഡീസൽ വില അന്യായമായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കാഞ്ഞിരപ്പുഴ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽപ്പടിയിൽ വണ്ടി തള്ളൽ സമരം നടത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയി

ൽ വില കൂടുമ്പോൾ പെട്രോളിനും, ഡീസലിനും, പാചകവാതകത്തിനും വില ജനങ്ങളിൽ നിന്ന് കൂട്ടി ഈടാക്കുകയും, ക്രൂഡോയിൽന്റെ വില കുറയുമ്പോൾ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ള അവസാനിപ്പിക്കണമെന്നും, സംസ്ഥാന സർക്കാറിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി സംസ്ഥന സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും സമരം ഉദ്ഘാടനം ചെയ്ത സേവാദൾ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം ലിറാർ അധ്യക്ഷനായി. യൂ





റിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി സംസ്ഥന സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും സമരം ഉദ്ഘാടനം ചെയ്ത സേവാദൾ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം ലിറാർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹെറിന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി ജോസഫ്, റഫീഖ്, അരുൺ, ഗിസാൻ മുഹമ്മദ്, രഞ്ജിത്ത്, ഷാഫി, ഷബീർ, ബൈജു, രാജൻ, മുഹമ്മദ് കബീർ, ജോസ്, റാണി, ബാലചന്ദ്രൻ, സി.ടി മൊയ്തു എന്നിവർ സംസാരിച്ചു.