വ്യാപാരികളെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബി യുടെ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് KVVES മണ്ണാർക്കാട് യൂണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

20-06-2020 - 08:33 pm


മണ്ണാർക്കാട്   :  വ്യാപാരികളെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബി യുടെ നടപടികൾ ഉടൻ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി കെ.വി. വി. ഇ.എസ് മണ്ണാർക്കാട് യൂണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ണാർക്കാട് ബസ്റ്റാൻ്റ് പരിസരത്തും, ഹോസ്പിറ്റൽ ജംഗ്ഷനിലും,


post

കോടതിപ്പടി ജംഗ്ഷനിലുമാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. വ്യാപാരികൾക്ക് കെ.എസ്.ഇ.ബി ബില്ലിൻ്റ താരിഫ് കുറച്ച് കൊടുക്കുക, ഫിക്സഡ് ചാർജ് 2 വർഷത്തേക്ക് ഒഴിവാക്കുക, വൈദ്യുതി ബില്ലിലെ അപാകതകൾ ഉടൻ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തിയത്, മണ്ണാർക്കാട് യൂണിറ്റ് പ്രസിഡണ്ട് ബാസിത്ത് മുസ്ലിം സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി, രമേഷ് , ട്രഷറർ പി.യു .ജോൺസൻ, ഷമീർ യൂണിയൻ, ഡേവിസൺ, കൃഷ്ണകുമാർ, മുഹമ്മദലി, അഭിലാഷ്, ഷമീർ വി.കെ.എച്ച്, റനീഷ്, കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

റ് പ്രസിഡണ്ട് ബാസിത്ത് മുസ്ലിം സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി, രമേഷ് , ട്രഷറർ പി.യു .ജോൺസൻ, ഷമീർ യൂണിയൻ, ഡേവിസൺ, കൃഷ്ണകുമാർ, മുഹമ്മദലി, അഭിലാഷ്, ഷമീർ വി.കെ.എച്ച്, റനീഷ്, കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.