വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലും, പോസ്റ്റ് ഓഫീസിന് മുമ്പിലും പ്രതിഷേധ ധർണ്ണയുമായി കെ.വി വി ഇ എസ് ഹസ്സൻകോയ വിഭാഗം.

20-06-2020 - 10:14 pm


മണ്ണാർക്കാട്  :  വൈദ്യുതി ബില്ലിലെ വർദ്ധനവ് പിൻവലിക്കുക, പെട്രോൾ ,ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, മോറോട്ടോറിയം കാലയളവ് വർധിപ്പിക്കുക, പലിശ ഇളവ് നൽകുക, വ്യാപാര മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സ


post

മിതി ജില്ലാ കമ്മറ്റിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് യുണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോളുകളുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണയിൽ സി.എച്ച്.അബുൽ ഖാദർ അധ്യക്ഷത വഹിച്ചു.സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയും, യുണിറ്റ് രക്ഷാധികാരിയുമായ കെ.എം.കുട്ടി ധർണ്ണ സമരം ഉൽഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റ് നേതാക്കളായ കെ.പി.ടി.അഷറഫ്, കാജാ ഹുസയിൻ, സക്കീർ തയ്യിൽ, ചിൻമയാനന്ദൻ, ടി.കെ.ഗംഗാധരൻ, ടി.കെ.ഷൗക്കത്ത്, സി.എച്ച്, ഷൗക്കത്ത്, സല

Advertisement Advertisement Advertisement Advertisement Advertisement

.കുട്ടി ധർണ്ണ സമരം ഉൽഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റ് നേതാക്കളായ കെ.പി.ടി.അഷറഫ്, കാജാ ഹുസയിൻ, സക്കീർ തയ്യിൽ, ചിൻമയാനന്ദൻ, ടി.കെ.ഗംഗാധരൻ, ടി.കെ.ഷൗക്കത്ത്, സി.എച്ച്, ഷൗക്കത്ത്, സലാം കരിമ്പന, നാസർ കുറുവണ്ണ തുടങ്ങിയവർ നേതൃത്വം നൽകി. പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജെ.കാജാ ഹുസ്സയിൻ അധ്യക്ഷത വഹിച്ചു.കെ.എം.കുട്ടി ഉൽഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, സി.എച്ച്.അബ്ദുൽ ഖാദർ, തുടങ്ങിയവർ പ്രസംഗിച്ചു.ടി.കെ.ഷൗക്കത്ത്, ഷറഫുദ്ദീൻ, ഫിറോസ് സി.എം, 'നാസർ കെ.പി.ടി, കെ.എം.ഹരിദാസൻ, അയൂബ് .എം, ഷംസുദീൻ, തുടങ്ങിയവർ നേതൃത്വം നൽകി.