മുഹമ്മദാലിയുടെ കൊലപാതകം കൊല നടന്ന സ്ഥലത്തും പ്രതി ഒളിച്ചിരുന്ന നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടത്തിലും പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി.
മണ്ണാർക്കാട് : പെരിഞ്ചോളം കൊടിവാളികുണ്ടിലെ പുൽക്കുഴി വീട്ടിൽ മുഹമ്മദാലിയുടെ കൊല പാതക കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടന്നത്തി. വെസ്റ്റ് ബംഗാളിലെ നാടിയ ജില്ലയിലെ റാണ ഗട്ട്, കുമാർ സാത്ത്പൂർ സ്വദേശി പവിത്രൻ ദേബ്നാഥ് (36) നെയാണ് ഇന്നലെ രാത്രി

മണ്ണാർക്കാട് ടിപ്പുസുൽത്താൽ റോഡിന് സമീപത്ത് നിന്ന് ഷൊർണ്ണൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയുടെ സുഹൃത്തും മരിച്ച മുഹമ്മദാലിയും ഒരുമിച്ചിരുന്ന് കഴിഞ്ഞ രണ്ടു ദിവസമായി നടമാളിക റോഡിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പതിവുപോലെ മദ്യപിച്ച് പ്രതിയുടെ സുഹൃത്ത് ഓട്ടോറിക്ഷയിൽ കയറി പോകുകയും കുറച്ച് സമയം കഴിഞ്ഞ് മദ്യശാലയിലേക്ക് മരിച്ച മുഹമ്മദാലിയും പ്രതിയും ഒരുമിച്ച് പോയി ഇരുവരും തിരിച്ചു വര





് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പതിവുപോലെ മദ്യപിച്ച് പ്രതിയുടെ സുഹൃത്ത് ഓട്ടോറിക്ഷയിൽ കയറി പോകുകയും കുറച്ച് സമയം കഴിഞ്ഞ് മദ്യശാലയിലേക്ക് മരിച്ച മുഹമ്മദാലിയും പ്രതിയും ഒരുമിച്ച് പോയി ഇരുവരും തിരിച്ചു വരികയും പ്രതിയുടെ സുഹൃത്ത് തന്റെ പൈസപറ്റിച്ചു എന്ന് മുഹമ്മദാലി പറയുകയും ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടാവുകയും. തുടർന്ന് പ്രതി മുഹമ്മദാലിയെ പിന്നിലേക്ക് തള്ളിയിടുകയായിരുന്നു. തല തറയിലിടിച്ച് വീണ മുഹമ്മദാലിയെ കഴുത്തിന് പിടിച്ച് അമർത്തി പിന്നീട് അടുത്തു കിടന്നിരുന്ന ചെങ്കൽ (വെട്ടുകൽ) എടുത്ത് തലക്കിടുകയും. മരണം ഉറപ്പായ ശേഷം പ്രതിസ്ഥലം വിടുകയുമായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് പ്രതി കഴിഞ്ഞ പതിനഞ്ചു വർഷമായി മണ്ണാർക്കാടാണ് താമസം. മണ്ണാർക്കാട് സി.ഐ എം.കെ സജീവിൻ്റെ നേതൃത്വത്തിൽ കൊല നടന്ന കെട്ടിടത്തിലും പ്രതി ഒളിച്ച് താമസിച്ചു പണി പൂർത്തിയാവാത്ത കെട്ടിടത്തിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത് എസ്.ഐ.അഷറഫ്, ജൂനിയർ.എസ്.ഐ.ജിഷിൽ, എ.എസ്.ഐ.മാരായ അഷറഫ്, സലാം, വിജയമണി, എന്നിവരും സി.പ്രിൻസ്, എം.സി.ഷാഫി, റമീസ് ,ജയരാജ്, സജീവ് എന്നിവരടങ്ങുന്ന സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു അന്വഷണം