തെന്നാരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് - 19 ആരോഗ്യ പരിപാടി സങ്കടിപ്പിച്ചു. ഡോ.കെ. എ കമ്മാപ്പ ഉദ്ഘാടനം നിർവഹിച്ചു.
മണ്ണാർക്കാട് : ക്ലബ് പ്രസിഡന്റ് അനൂപ് പയ്യൂണ്ട ആദ്യക്ഷത വഹിച്ചു.ഡോ.കെ. എ കമ്മാപ്പ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ. രാജൻ പുല്ലങ്ങാട്ടിൽ, K. G. അരവിന്ദാക്ഷൻ നടത്തി. സാമൂഹിക അകലം മാനസിക ഐക്യം എന്ന കാതലായ പ്രതിരോധ പരിപാടിയിൽ പ്രദേശത്തെ കുടും

ബങ്ങൾക്ക് 1000 മാസ്ക് വിതരണവും നടന്നു. പ്രദേശത്തെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ച നേഴ്സ്, വാർഡിലെ ആശാവർക്കർമാർ, സി ഡി എസ്, എഡിഎസ് അഗംങ്ങൾ പ്രദേശത്തെ ഈ വർഷം വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോവിഡ് കാലത്തെ രോഗത്തെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഡോ.കെ. എ കമ്മാപ്പ വിശദീകരിച്ചു. യോഗത്തിൽ അപ്പു , സുരേഷ് ബാബു മേലേതിൽ, സതീഷ് പുലിയത് എന്നിവർ സംസാരിച്ചു.





മൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഡോ.കെ. എ കമ്മാപ്പ വിശദീകരിച്ചു. യോഗത്തിൽ അപ്പു , സുരേഷ് ബാബു മേലേതിൽ, സതീഷ് പുലിയത് എന്നിവർ സംസാരിച്ചു.