തോരാപുരം കോളനിയുടെ നവീകരണത്തിന് എം എൽ എ യുടെ അൻപത് ലക്ഷത്തിൻ്റെ പദ്ധതി.

23-06-2020 - 09:09 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് നഗരസഭ പനിനാറാം വാർഡിൽ തോരാപുരം കോളനിയുടെ നവീകരണ പദ്ധതി അവലോകന യോഗം അംഗൻവാടിയിൽ ചേർന്നു. എംഎൽഎ അഡ്വ എൻ ഷംസുദ്ദീൻ നേതൃത്വം നൽകി പട്ടികജാതി കോളനികളുടെ നവീകരണത്തിനുള്ള അംബേദ്കർ ഗ്രാമപദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷം


post

രൂപയുടെ വികസന പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിർമിതി കേന്ദ്രയാണ് പദ്ധതി നടപ്പിലാക്കുന്നത് കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ചുറ്റുമതിൽ, ചാൽ സംരക്ഷണം, കുടിവെള്ള പദ്ധതി, റോഡ് നവീകരണം, മുതലായവയാണ് പ്രാധമിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളത് രണ്ടാം ഘട്ടമായി വീടുകളുടെ നവീകരണം, മാലിന്യ നിർമാർജനം, പുകയില്ലാത്ത അടുപ്പുകൾ, ശൗചാലയം എന്നിവയും അംഗൻവാടി നവീകരണം ഉൾപ്പെടുത്തി പദ്ധതി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപെഴ്സൺ എം കെ സുബൈദ വൈസ് ചെയർമാൻ ടി ആർ സെബാസ്റ്യൻ വാർഡ് കൗൺസിലർ അഡ്വ.

Advertisement Advertisement Advertisement Advertisement Advertisement

ളുടെ നവീകരണം, മാലിന്യ നിർമാർജനം, പുകയില്ലാത്ത അടുപ്പുകൾ, ശൗചാലയം എന്നിവയും അംഗൻവാടി നവീകരണം ഉൾപ്പെടുത്തി പദ്ധതി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർപെഴ്സൺ എം കെ സുബൈദ വൈസ് ചെയർമാൻ ടി ആർ സെബാസ്റ്യൻ വാർഡ് കൗൺസിലർ അഡ്വ.ജയകുമാർ കോളനിയിലെ നിവാസികളും വിവിധ രാഷ്ട്രീയ പ്രതിനിധികളുമായ മുത്തു, ശെൽവൻ, അയ്യപ്പൻ, സുബ്രഹ്മണ്യൻ, അജേഷ്, മണി, ശിവൻ, സുധ, എസ് സി പ്രൊമോട്ടർ ഹേമാംബിക, എന്നിവരും സംബന്ധിച്ചു.