പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ഒരു രക്ഷാ നൗക തീർത്ത് മണ്ണാർക്കാട് സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ സ്വന്തമായി രൂപകല്പന ചെയ്തത ബോട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത് 45 ദിവസം കൊണ്ട്.

24-06-2020 - 11:16 pm


മണ്ണാർക്കാട്   :  കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രളയകെടുതികളിൽ മണ്ണാർക്കാട് മേഖലയിലെ ജീവൻ രക്ഷാ പ്രവർത്തനങ്ങക്ക് വലിയ സമർപ്പണമാണ് മണ്ണാർക്കാട് സിവിൽ ഡിഫൻസ് ടീം അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വലിയൊരു പ്രതിസന്ധി


post

ആയത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളുടെ അപര്യാപ്തതയാണ്. അതിനൊരു പരിഹാരം എന്ന ഉദ്ദേശത്തിലാണ് കുറഞ്ഞ ചിലവിൽ ബോട്ട് നിർമ്മിക്കുക എന്ന ആശയം ഉയർന്നുവന്നത്. അഷ്റഫ് മാളിക്കുന്ന്, ബിജു ചേറുംകുളം, റിയാസ് തിരുവിഴാംകുന്ന്, അഷറഫ് ചങ്ങലിരി, സൈഫു കുന്തിപ്പുഴ, ഷിഹാസ് മൗലാന എന്നിവരടങ്ങിയ ആറംഗസംഘം പരീക്ഷണാടിസ്ഥാനത്തിലാണ് ബോട്ട് നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത് വിജയകരമാകും എന്ന് ഉറപ്പില്ലാത്തതിനാൽ രഹസ്യമായാണ് നിർമ്മാണം നടത്തിയതെന്നും പുഴയിൽ വച്ച് നടത്തിയ പരീക്ഷണത്തിൽ വിജയകരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്

Advertisement Advertisement Advertisement Advertisement Advertisement

ങിയ ആറംഗസംഘം പരീക്ഷണാടിസ്ഥാനത്തിലാണ് ബോട്ട് നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത് വിജയകരമാകും എന്ന് ഉറപ്പില്ലാത്തതിനാൽ രഹസ്യമായാണ് നിർമ്മാണം നടത്തിയതെന്നും പുഴയിൽ വച്ച് നടത്തിയ പരീക്ഷണത്തിൽ വിജയകരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ വിവരം പുറത്തറിയിച്ചതെന്നും സിവിൽ ഡിഫൻസ് അംഗം അഷ്റഫ് മാളിക്കുന്ന് പറഞ്ഞു. എഴുനൂറിലധികം വരുന്ന പ്ലാസ്റ്റിക് കുപ്പികളാണ് ബോട്ടിൻ്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്ഇ. ഇൻഡസ്ട്രിയൽ വർക്കറായ ബിജുവാണ് ബോട്ടിൻ്റെ ചട്ടക്കൂട് ഒരുക്കിയത് 45 ദിവസം കൊണ്ടാണ് ബോട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ തീർത്ത ഈ നൗക ദുരന്തഘട്ടങ്ങളിൽ വലിയൊരു മുതൽക്കൂട്ടാകും എന്നതിലുപരി ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ യുവാക്കൾ നാടിനു തന്നെ വലിയൊരു മാതൃകയാവുകയാണ്.