ഖത്തറിൽ ജോലിയിലിരിക്കെ അപകടത്തിൽപ്പെട്ട് കോമയിലായി ചികിത്സയിൽ തുടരുന്ന കാരാകുർശ്ശി സ്വദേശി ഉമ്മറുൽ ഫാറൂഖിന് സേവ് മണ്ണാർക്കാട് കൂട്ടായ്മ ഭവനമൊരുക്കുന്നു.
മണ്ണാർക്കാട് : വിദേശത്ത് ജോലിയിലിരിക്കെ ലിഫ്റ്റ് വർക്കിൽ തകരാറ് സംഭവിച്ച് കോമാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാരാകുർശ്ശി കരുവാൻപടി സ്വദേശി ഉമറുൽ ഫാറൂഖ് എന്ന യുവാവിനും, കുടുംബത്തിനുമായി താമസിക്കാൻ സുമനസ്സുകളുടെ സഹായത്താൽ നിർമ്മിച്ച് നൽകുന്

ന വീടിന്റെ നിർമ്മാണ പ്രവർത്തികൾക്ക് ഇന്ന് തുടക്കം കുറിച്ചു. മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ്, മണലടി ജുമാ മസ്ജിദ്, കോടതിപടി ജുമാ മസ്ജിദ് തുടങ്ങിയ കമ്മറ്റികളും, ഐ.എം.എ മണ്ണാർക്കാട് ഘടകം, കനിവ് ചാരിറ്റബിൾ ട്രസ്റ്റ്, സുമനസ്കരായ വ്യാപാരികൾ, സഹൃദയർ തുടങ്ങിയവരുടെ സഹായത്താൽ സമാഹരിച്ച തുക ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന 800 സ്ക്വയർ ഫീറ്റ് വീടിന് ഖാസിമാരായ ഉസ്മാൻ ഫൈസി, വാഹിദ് ഫൈസി, മുഹമ്മദലി അൻവരി എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ചടങ്ങിൽ സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വ





ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന 800 സ്ക്വയർ ഫീറ്റ് വീടിന് ഖാസിമാരായ ഉസ്മാൻ ഫൈസി, വാഹിദ് ഫൈസി, മുഹമ്മദലി അൻവരി എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ചടങ്ങിൽ സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ,ഭാരവാഹികളായ അസ്ലം അച്ചു, ജിഫ്രി, സലാം കരിമ്പന, ഉമ്മർ, ബഷീർ കുറുവണ്ണ,സി.ഷൗക്കത്ത് അലി, ബാബു മങ്ങാടൻ, പ്രവർത്തകരായ അബ്ദുറഹിമാൻ കെ.പി, ദീപിക, ഫസൽ, പി.അസ്കറലി, ഫാറൂഖിന്റെ പിതാവും, സഹോദരങ്ങളും തുടങ്ങിയവർ പങ്കെടുത്തു.